എന്നും രാവിലെയുണരേണം ദിന കർമ്മങ്ങൾ ചെയ്യേണം പല്ലുകൾ തേച്ചു മിനുക്കേണം നന്നായിട്ടു കുളിക്കേണം നമ്മുടെ വീടും പരിസരവും ശുചിയായെന്നും കാക്കേണം ഈച്ചേം കൊതുകും പെരുകാതെ വേണ്ടും കരുതൽ ചെയ്യേണം ചപ്പും ചവറും നീക്കേണം മുറ്റം തൂത്തു മിനുക്കേണം എന്നും നമ്മുടെ വസ്ത്രങ്ങൾ വൃത്തിയെഴുന്നവയാകേണം ശുചിയായിട്ടു നടന്നെന്നാൽ രോഗം പമ്പ കടന്നീടും ശുചിത്വ ശീലം വളരട്ടെ ശുചിത്വമെങ്ങും നിറയട്ടെ.