അറിയണം കൂട്ടരേ അറിഞ്ഞീടണം കൂട്ടരേ നാടിനെ വ്യാപിച്ച മഹാവ്യാധിയെ പോരാടണം കൂട്ടരേ വിജയിക്കണം കൂട്ടരേ ഒറ്റക്കെട്ടായി നിന്നിടാം കൂട്ടരേ പ്രതിരോധമാണുത്തമം മഹാമാരിയിൽ നിന്ന് മുക്തമാകാൻ ഒഴിവാക്കിടാം സ്നേഹ സന്ദർശനം നമുക്കൊഴിവാക്കിടാം സ്നേഹ ഹസ്തദാനം ഭയം വേണ്ട ,ജാഗ്രത വേണം മഹാവ്യാധിയിൽ നിന്ന് മുക്തമാവാൻ