സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/പോരാടുവിൻ നമ്മൾ

പോരാടുവിൻ നമ്മൾ

പോരാടുവാൻ നേരമായിന്നു കൂട്ടരെ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാം
നമുക്കി ദുരന്തത്തി നലയടിക്കളിൽ നിന്നും
മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അൽപക്കാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപണ കരുതലില്ലാതെ നടക്കുന്ന
സോദരെ കേട്ടുകെൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെത്തന്നെയല്ലേ?
ആരോഗ്യരക്ഷയ്ക്കു നൽകും
നിർദ്ദേശങ്ങൾ പാലിച്ചീടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വബോധത്തൊടെ മുന്നേറിടാം
ഭയക്കാതെ ശ്രദ്ധയോടി നാളുകൾ സമർപിക്കാം
ഈ ലോകം നന്മയ്ക്കു വേണ്ടി ...