ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/രോഗപ്രതിരോധവ്യവസ്ഥ

16:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42030 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  <big>രോഗപ്രതിരോധവ്യവസ്ഥ  </big>  ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 രോഗപ്രതിരോധവ്യവസ്ഥ    


ജീവശാസ്ത്രത്തിന്റെ ഒര‍ു പ്രധാന ശാസ്ത്രമാണ് രോഗപ്രതിരോധശാസ്ത്രം. ബാക്ടീരിയ,പ‍ൂപ്പൽ ത‍ുടങ്ങിയ രോഗകാരികൾ വിഷമ‍ുള്ളത‍ും അല്ലാത്തത‍ുമായ അന്യവസ്ത‍ുക്കൾ അർബ‍ുദങ്ങൾ ത‍ുടങ്ങിയ ബാഹ്യവ‍ും ആന്തരികവ‍ുമായ രോഗങ്ങളെ ചെറ‍ുക്ക‍ുന്നതിലേക്കായി ജീവശരീരം നടത്ത‍ുന്ന പ്രതികരണങ്ങളെയ‍‍ും അതിന‍ുള്ള സംവിധാനവ്യവസ്ഥയെയ‍ും വിളിക്ക‍ുന്ന മൊത്ത പേരാണ് രോഗപ്രതിരോധവ്യവസ്ഥ. അതിനെപ്പറ്റി പഠിക്ക‍ുന്ന ശാസ്ത്ര ശാഖയാണ് Immunology. എഡ്യോർഡ് ആന്റെണി ജന്നർ ആണ് രോഗപ്രതിരോധശാസ്ത്രത്തിന്റെ പിതാവ്. കോവിഡ്-19 ഒര‍ു വൈറസ് രോഗമാണ്. രോഗപ്രതിരോധം ഉള്ളവര‍ും രോഗം ബാധിക്കാത്തത‍ും രോഗം പകർന്നവരിൽ രോഗം ഭേദമായി രോഗം ഭേദമാക‍ുന്നത‍ും പ്രതിരോധശേഷിയ‍ുടെ അടിസ്ഥാനത്തിലാണ്. രോഗപ്രതിരോധത്തിന്റെ ഭാഗമായി പല രോഗങ്ങൾക്ക‍ും ജനനം മ‍ുതൽ തന്നെ വൈദ്യശാസ്ത്രം വാക്സിനേഷൻ‍ നൽകി വര‍ുന്ന‍ുണ്ട്.‍ രോഗങ്ങൾ വർധിച്ച‍ു വര‍ുന്നതിന‍ുള്ള പ്രധാന കാരണം ശ‍ുചിത്വമില്ലായ്മയാണ്. ജനങ്ങള‍ുടെ എണ്ണം ക‍ൂട‍ുന്നതിനന‍ുസരിച്ച് ആരോഗ്യപ്രശ്നങ്ങള‍ും ക‍ൂട‍ുന്ന‍ു. വ്യക്തിശ‍ുചിത്വം,ശ‍ുദ്ധമായ ആഹാരം,ചിട്ടയായ വ്യായാമം മികച്ച ജീവിതചര്യ ഇതൊക്കെ ഒര‍ു വ്യക്തിയ‍ുടെ പ്രതിരോധശേഷി നിലനിർത്താൻ സഹായിക്ക‍ുന്ന‍ു. 1. രണ്ട് കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴ‍ുക‍ുക. 2. മാസ്ക് ധരിക്ക‍ുക. 3. ത‍ൂവാല ഉപയോഗിക്ക‍ുക. 4. അസ‍ുഖം ഉള്ളവര‍ുമായി ഇടപഴക‍ുമ്പോൾ അകലം പാലിക്ക‍ുക. 5. പ‍ുറത്ത് പോയി വര‍ുമ്പോൾ ക‍ുളിച്ച് വൃത്തിയായി വീട്ടിന‍ുള്ളിലേക്ക് പ്രവേശിക്ക‍ക. ഇവയൊക്കെ രോഗം വരാതിരിക്കാന‍ുള്ള മ‍ുൻകര‍ുതല‍ുകളാണ്. ഇത്തരം മ‍‍ുൻകര‍ുതൽ രോഗപ്രതിരോധശേഷി നിലനിർത്ത‍ുന്നതിന് സഹായിക്ക‍ുന്ന‍ു. കൊറോണ പോല‍ുള്ള മാരകരോഗങ്ങളിൽ നിന്ന‍ും മ‍ുക്തി നേടാൻ നാം രോഗപ്രതിരോധശേഷിയ‍ുള്ളവരായി തീരേണ്ടത് സമ‍ൂഹത്തിന‍ും ഓരോ വ്യക്തിക്ക‍ും ആവശ്യമാണ്.

അഫ്സിൻ
4A ഗവൺമെന്റ് ഹൈ സ്ക‍ൂൾ മടത്തറക്കാണി
പാലോട് ഉപജില്ല
ആറ്റിങ്ങൽ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം