ഭൂമി എത്ര ശാലീന സുന്ദരി
പച്ചപുതപ്പണിഞ്ഞവൾ
സൂര്യന്റെ ചുട്ടു പൊള്ളുന്ന രശ്മികളെ
അതിജീവിക്കുന്നവൾ
കാടുകള് അവളുടെ സ്വാസ കോശങ്ങളാണ്
പുഴകളും തടാകവുമെല്ലാം അവളുടെ
സിരകളിലൊഴുകുന്ന രക്തം...
പച്ചപരവതാനി വിരിച്ച നെൽപാടങ്ങളും
അതി സുന്ദരമാം പൂക്കളും
അവളുടെ ശോഭ കൂട്ടുന്നു..
പെറ്റമ്മയെ കൊല്ലും മനുഷ്യർ, ഈ
ഹരിതവൃന്ദാവനത്തിനെ മരുഭൂമിയായാ മാറ്റുമോ?
കുന്നും മലകളും പുഴകളും
കാടും ജീവജാലങ്ങളും ചേർന്ന ഭൂമിയൊരു
ഹരിത വൃന്ദാവനം...