ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ പരി സ്ഥിതിയും സംരക്ഷണവും

16:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരി സ്ഥിതിയും സംരക്ഷണവും | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരി സ്ഥിതിയും സംരക്ഷണവും

പരിസ്ഥിതിയും പരിസ്ഥിതി സംരക്ഷണവും വർത്തമാനകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയങ്ങളാണ് പരിസ്ഥിതി, പരിസ്ഥിതി സംരക്ഷണം എന്നിവ. ഇതെല്ലാം കേൾക്കുമ്പോൾ പരിസ്ഥിതി എന്നാൽ എന്താണ്? എങ്ങനെയാണ് നാം പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത്? നാം എന്തിനു വേണ്ടിയാണ് അല്ലെങ്കിൽ ആർക്കു വേണ്ടിയാണ് പരിസ്ഥിതിയെ സംരക്ഷിച്ചു നിർത്തേണ്ടത് എന്നിങ്ങനെയുള്ള സംശയങ്ങളെല്ലാം നമുക്കുണ്ടാകാറുണ്ട്. എന്താണ് പരിസ്ഥിതി? പൊതുവായി പറഞ്ഞാൽ നമ്മൾ ജീവിക്കുന്ന ചുറ്റുപാടിനേയാണ് പരിസ്ഥിതി എന്നു പറയുന്നത് അതായത് നമ്മൾ ശ്വസിക്കുന്ന വായുവും അന്തരീക്ഷവും നമുക്കു ചുറ്റും കാണുന്ന വൃക്ഷലതാദികളും ജലസ്രോതസ്സുകളും എല്ലാം ഉൾച്ചേർന്നതും നമ്മളെ ജീവിക്കാൻ സഹായിക്കുന്നതുമായ സർവ്വതിനേയുമാണ് പരിസ്ഥിതി എന്നു പറയുന്നത്. അങ്ങനെ വരുമ്പോൾ സർവ്വ ചരാചരങ്ങളുടെയും നിലനിൽപ്പിനാവശ്യമായ ഘടകങ്ങൾ അടങ്ങിയിരിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതും അത് മലിനമാക്കാതെ വരും തലമുറയ്ക്കായി കാത്തു സൂക്ഷിക്കേണ്ടതും നമ്മുടെ കടമ തന്നെയാണ്.ഇല്ലെങ്കിൽ നമ്മൾ ഓരോരുത്തരുടെയും ജീവന്റെ നിലനിൽപ്പുതന്നെ ആപത്തിലാകുമെന്ന കാര്യം നാം ഓർക്കേണ്ടിയിരിക്കുന്നു. എന്നാൽ ഇന്ന് ലോകം മുഴുവൻ പാരിസ്ഥിതിക പ്രശ്നങ്ങൾ കൊണ്ട് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. പ്രളയം പോലുള്ള പ്രകൃതി വിപത്തുകളും നിപ്പയും കൊറോണയും പോലുളള മഹാമാരികളും മനുഷ്യകുലത്തിനു തന്നെ മഹാഭീഷണിയായി വളർന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് പരിസ്ഥിതി സംരക്ഷണം എന്ന ആശയം മുറുകെ പിടിച്ചു കൊണ്ട് എല്ലാ മഹാവിപത്തുകളോടും ഒറ്റകെട്ടായി പൊരുതി നമുക്ക് അതിജീവനം സാധ്യമാക്കാം. ....................


അനന്തകൃഷ്ണൻ പി
3 A ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം