സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/അമ്പിളിമാമൻ

16:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്പിളിമാമൻ

മാനത്തെ അമ്പിളിയമ്മാവാ
കള്ളച്ചിരിയതു മതിയാക്കൂ
ആംസ്ട്രോങ് എന്നൊരു ചങ്ങാതി
അപ്പോളോവിൽ കയറീട്ട്
നിന്നെ കാണാൻ വന്നപ്പോൾ
കള്ളച്ചിരിയതു കണ്ടില്ല
കള്ളച്ചിരിയതു കണ്ടില്ല
മാനില്ല, മയിലില്ല നിൻ മടിയിൽ
കുന്നും കുഴിയും കൂരിരുട്ടും
കല്ലും മണ്ണും നിറഞ്ഞ നിന്നിൽ
വെള്ളിത്താലവും കണ്ടില്ല
മാനത്തെ മഴവില്ല് പൂക്കാറില്ല
പൂവില്ലിവിടെ കിളിയുമില്ല
മിണ്ടിപ്പറയാനാരുണ്ട്
മിണ്ടിപ്പറയാനാരുണ്ട്
കുറുമ്പിക്ക് മേയാൻ പുല്ലില്ല
ചാമവിതയ്ക്കാൻ പറ്റില്ല.

ശ്രീദേവി കെ പി
9 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത