ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ പ്രതീക്ഷയുടെ പുതുനാമ്പുകൾ ....
പ്രതീക്ഷയുടെ പുതുനാമ്പുകൾ ....
എത്ര പെട്ടന്നാണ് നമ്മുടെ ജീവിതത്തിൻ്റെ ഗതിമാറിയത്. നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ മഹാമാരിയെ നേരിടേണ്ടി വരുമെന്ന് ?പക്ഷെ നമ്മളതിനെയൊക്കെ തരണം ചെയ്ത് പോകുന്നു. ലോകത്തിൻ്റെ ഏതോരു കോണിൽ കേട്ടുകേൾവി പോലുമില്ലാത്ത ഒരു വൈറസിൻ്റെ പേര് കേട്ടപ്പോൾ ഒരിക്കലും അതിനെ നാം അഭിമുഖീകരിക്കേണ്ടി വരുമെന്ന് ചിന്തിച്ചിട്ടില്ല. എവിടെയോ നടക്കുന്ന ഒരു കാര്യംപോലെ എനിക്ക് തോന്നിയുള്ളൂ.അപ്പോഴും അതിൻ്റെ ഗൗരവത്തെക്കുറിച്ച് മനസ്സിലായില്ല. അത് നമ്മളിലേക്ക് എത്തിയപ്പോഴാണ് അതിൻ്റെ ഗൗരവത്തെക്കുറിച്ച് മനസ്സിലായത്.
നാം ഇപ്പോൾ വലിയൊരു പ്രതിസന്ധി ഘട്ടത്തിലാണ് നിൽക്കുന്നത് ഇനിയെപ്പോഴാണ് സാധാരണ ജീവിതത്തിലേക്ക് മാറുക? ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോൾ ഒരെത്തും പിടിയും കിട്ടുന്നില്ല. എല്ലാം അടഞ്ഞു ഈ ഭൂമിയിലുള്ള എല്ലാം നിശ്ചലമായിക്കെണ്ടിരിക്കുന്നു.
ആർത്തിയുള്ള മനുഷ്യൻ എല്ലാം വെട്ടിപിടിക്കാനുള്ള ഓട്ട പാച്ചിൽ നിലച്ചിരിക്കുന്നു .എങ്ങനെ ഈ വിപത്തിനെമറികടക്കും എന്ന ചിന്തയിലായി.ഇപ്പോൾ ഭൂമിയിൽ മനുഷ്യനൊഴിച്ച് പ്രകൃതിക്ക് ഇത്തിരി ആശ്വാസമുണ്ടാവാം. ബഹളമില്ല, തിരക്കില്ല, മലിനമാക്കുന്ന പുകയില്ല എങ്ങും നിശബ്ദത മാത്രം.
ഏറക്കുറേയും രോഗങ്ങൾ നമ്മളിലേക്ക് എത്തുന്നത് ശുചിത്വമില്ലാത്തതിനാലാണ്. ചൈനയിലെ വുഹാനിലാണ് ഈ വൈറസിൻ്റെ ഉത്ഭവം. അവരുടെ ഭക്ഷണ രീതികൾ നമ്മളിൽ നിന്ന് വേറിട്ടതാണ്. എല്ലാ ജീവികളേയും അവർ ആഹാരാ മാക്കാറുണ്ട് ജീവനോടുള്ള ജീവികളെ അവർ ഭക്ഷിക്കാൻ കൊണ്ടുപോവാറ്.ആ ജീവികൾക്ക് പലതരം അസുഖങ്ങളുണ്ടാവും അവരിൽ പല തരം വൈറസുകളും ബാക്റ്റീരിയകളും ഉണ്ടാവും അവയെ ഭക്ഷിക്കുന്നതിലൂടെ അത് മനുഷ്യരിലേക്ക് പ്രവേശിക്കുന്നു അങ്ങനെ അത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർന്ന് അത് ലോക വിപത്തിയി മാറിയിരിക്കുന്നു.
ഈ കോവിഡ് 19 നെ ഇല്ലാതാക്കാൻ വാക്സിനുകളോ മരുന്നുകളോ കണ്ടു പിടിക്കാത്തെടുത്തോളം കാലം നമ്മളിങ്ങനെ ജാഗ്രതയോടെ നിന്നേ തീരൂ. നമ്മുക്ക് അതിനെതിരെ ചെയ്യാൻ പറ്റുന്നത് സ്വയം സംരക്ഷണത്തിലൂടെയാണ്. വ്യക്തി ശുചിത്വത്തോടൊപ്പം വീടും പരിസരവും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ് .സാമൂഹിക അകലം പാലിക്കാനും പുറത്തു പോകുമ്പോൾ മാസ്ക്കുപയോഗിച്ചും ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകിയും ഒരു പരിധി വരെ ഈ രോഗത്തെ പ്രതിരോധിക്കാം. കൈകൾ കഴുകുന്നതും അകലം പാലിക്കലും ജീവിതത്തിൻ്റെ ഭാഗമാക്കേണ്ട കാലം എത്തിയിരിക്കുന്നു .എന്തായാലും മനുഷ്യന് ഇതിനെയൊക്കെ തരണം ചെയ്യാനുള്ള കരുത്ത് ഉണ്ട്. നമ്മുടെ ഈ ഒരുമയും എല്ലാ മേഖലയിലുള്ളവരുടെ സഹായവും, സഹകരണവും, കൂട്ടായ്മയും രോഗത്തെ ചെറുത്തു തോൽപ്പിക്കാൻ കഴിയും. നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി ഒരുമയോടെ പ്രാർത്ഥിക്കാം........
|