എന്നും കാതോർക്കാനായി കൊതിക്കുന്ന ആ സ്വരം.. എൻ ഹൃദയങ്ങളിൽ സ്പർശിച്ച സ്പന്ദന ഗീതം.... ഓരാ കണികകളിലും ചിതറി തെറിക്കുന്നു... പുൽമേടുകളിലും പുതുമയാർന്ന മനസ്സുകളിലും .... തുള്ളികളായി തുളുമ്പുന്ന നിൻ... മനോഹാരിത ആസ്വദിക്കുന്നു ഞാൻ..... നിൻ അന്ത്യമാകും വരെയും ... നന്മ മനസ്സിലെ പാലൊളിയോ..നീ... തിന്മ മനസ്സിലെ തീ കനലോ.... കുഞ്ഞുമനസ്സിലെ താരാട്ടു ഗീതമോ.... കൗതുകം നിറഞ്ഞു വരുന്നതെന്തിനോ... ആരറിഞ്ഞു നിൻ ആത്മസൗന്ദര്യം ..... ആരറിഞ്ഞു നിൻ കുളിർമയാംഗന്ധം.... നിൻ ആ സുന്ദര നിമിഷങ്ങൾ.... ഞാൻ എന്നും കാതോർക്കുന്നു......