ഗവ എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/പ്രകൃതിയെ സംരക്ഷിക്കാം

16:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujithsm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയെ സംരക്ഷിക്കാം

സുന്ദരമായ ഈ പ്രകൃതി ദൈവദാനമാണ്. നമുക്ക് ജീവിക്കാനുള്ളതെല്ലാം ഈ പ്രകൃതിയിൽ ഉണ്ട്. ശ്വസിക്കാൻ ആവശ്യമായ വായുവും ശുദ്ധമായ ജലവും ആഹാരവും പ്രകൃതിയിൽ നിന്നും കിട്ടുന്നു. ഇത്രയും നല്ല പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിന് വേണ്ടി മനുഷ്യൻ പ്രകൃതി ക്ക് ഗുണകരമായ രീതിയിൽ പ്രയത്നിച്ചാൽ മതി. മാലിന്യങ്ങൾ നല്ല രീതിയിൽ മറവ് ചെയ്തും മരങ്ങൾ നട്ടു പിടിപ്പിച്ചും നടികൾ പുഴകൾ എന്നിവ മലിനമാകാതെയും പരിപാലിക്കുക. അമിതമായി വായു മലിനമാകാതെയും നാം സൂക്ഷിക്കുക. ഭൂമിയിൽ മരങ്ങൾ കൂടുന്നതിലൂടെ ഓക്സിജൻ ടെ അളവ് വായുവിൽ കൂടുന്നു. ഇത് കൂടുന്നതിലൂടെ ശുദ്ധ വായു വർധിക്കും. സാമൂഹികവും സാംസ്‌കാരികവുമായ എല്ലാ പ്രവർത്തനങ്ങളും നമ്മൾ ചെയ്യുമ്പോൾ പരിസ്ഥിതി യെ സംരക്ഷിച്ചു കൊണ്ടാണ് ചെയ്യേണ്ടത്. ഭൂമിയിലെ ചൂടിന്റെ അളവ് തടയാനും നല്ല കാലാവസ്ഥ കിട്ടാനും ശുദ്ധ ജലം കിട്ടാനും നമുക്ക് പരിസ്ഥിതി യെ സംരക്ഷിക്കാം . കരയെ സംരക്ഷിച്ചും അന്തരീക്ഷത്തെ പരിപാലിച്ചും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. പ്രകൃതിയെ സംരക്ഷിക്കുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

അസ്‌ന തസ്‌നീം എൻ.
3 ബി. ജി. എൽ. പി. എസ്. പാങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം