ജീവന്റെ ജീവനാണെന്റെയമ്മ സ്നേഹസ്പർശമാണെന്റെയമ്മ. ആറ്റുനോറ്റെന്നെ വളർത്തി വലുതാക്കും കാരുണ്യ ദീപമാണെന്റെയമ്മ ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്ര ദീപമാണെന്റെയമ്മ അറിവിൻ വെളിച്ചം പകർന്നു നൽകും നന്മതൻ കേദാരമെന്റെയമ്മ തണലേകാൻ വന്നൊരു മാലാഖയായ് അരികത്തു തന്നെയുണ്ടെന്റെയമ്മ. ജീവനെപ്പോലെ എന്നെക്കരുതുന്ന സ്നേഹ സാഗരമെന്റെയമ്മ