സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ കളി മുടക്കിയ കൊറോണ
കളി മുടക്കിയ കൊറോണ
ഒരിടത്ത് ഒരു ഗ്രാമത്തിൽ കുഞ്ഞാറ്റ എന്നൊരു കുട്ടി ഉണ്ടായിരുന്നു. അവൾ വളരെയധികം സന്തോഷത്തിലായിരുന്നു.അത് എന്താണെന്നോ ഇതാ വേനൽക്കാലം വരികയാണ്. കിളികളോടും പൂമ്പാറ്റകളോടും ആട്ടിൻകുട്ടികളോടും കളിക്കാമല്ലോ. അടുത്തുള്ള കൂട്ടുകാരുമൊത്ത് കളിക്കുകയും ചെയ്യാം. ഹായ് എന്തു രസമായിരിക്കും. അവൾ അങ്ങനെ സ്വപ്നം കണ്ട് ഉറങ്ങി. രാവിലെ ഉണർന്നപ്പോഴാണ് അവൾ അറിയുന്നത് കോവിഡ് 19 എന്ന രോഗത്തെക്കുറിച്ച്. അമ്മയും, പപ്പയും, മുത്തച്ഛനും, മുത്തശ്ശിയും പറഞ്ഞു മോളെ പുറത്തിറങ്ങരുത്. എന്താ അമ്മേ പുറത്ത് പോയാൽ? അയ്യോ അമ്മേ എനിക്ക് കളിക്കണമായിരുന്നു. അങ്ങനെ പലതുമുണ്ട് മോളെ..
ശരി അമ്മെ അവൾ അത് അനുസരിച്ചു.അതു മാത്രമല്ല അവൾ വീട്ടിനകത്ത് ഇരുന്ന് തന്നെ കഥകൾ എഴുതുകയും പാട്ട് പാടുകയും നൃത്തം ചെയ്യുകയും വീട്ടിലുള്ളവർ പറയുന്നത് അനുസരിച്ച് നല്ല കുട്ടിയായി ഇരുന്നു.
|