ബി.സി.എൽ.പി.എസ് കോട്ടപ്പടി/അക്ഷരവൃക്ഷം/ അതിജീവനം

16:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

നമ്മുടെ നാടിനെ ഭീതിയിലാഴ്ത്തിയ
വൈറസ് അല്ലോ കൊറോണ
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
നമ്മുടെ നാടിനെ രക്ഷിക്കാം
ഒന്നൊന്നായ് പാലിക്കാം
സർക്കാരിൻ നിർദ്ദേശങ്ങൾ
ഒത്തൊരുമിച്ച് നമ്മൾക്കെല്ലാം
തോൽപ്പിക്കാം ഈ മഹാമാരിയെ
കൈകൾ കഴുകാം മാസ്ക്ക് ധരിക്കാം
ഓടിച്ചീടാം കൊറോണയെ
വീട്ടിലിരിക്കാം അകന്നു നിൽക്കാം
ഒന്നിച്ചൊന്നായ് പോരാടീടാം
നമുക്ക് നല്ലൊരു സർക്കാരുണ്ട്
സർക്കാരെന്നും നമ്മൾക്കൊപ്പം
മുന്നിൽ നിന്ന് നയിക്കുന്നു
മുഖ്യൻ നമ്മുടെ പിണറായി
ആരോഗ്യത്തിൻ കാവലായ് ടീച്ചറമ്മയുമുണ്ടല്ലോ
റേഷൻ നൽകിയും കിറ്റുകൾ നൽകിയും
പട്ടിണി മാറ്റും നമ്മുടെ സർക്കാർ
നിർദ്ദേശങ്ങൾ പാലിക്കുക നാം
നമ്മുടെ ജീവൻ നിലനിർത്താൻ

 

Jeevana Maneesh
3 B ബി.സി.എൽ.പി.എസ് കോട്ടപ്പടി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത