സെന്റ് ജോൺസ് എൽപിഎസ് വേളൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

16:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ഒരു ഓർമ്മപ്പെടുത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ഒരു ഓർമ്മപ്പെടുത്തൽ

പ്രകൃതിയും മനുഷ്യനും ദൈവ ചൈതന്യവും ഒന്നായി ഭവിക്കുന്നിടത്ത് ജീവിതം സുഖ പൂർണ്ണമാവുന്നു .ഇതാണ് ഭാരതീയ ദർശനം .പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം അധർമ്മ പൂരിതമാവുമ്പോൾ മനുഷ്യ ജീവിതം ശിഥിലമാകുന്നു .പ്രകൃതിയും മനുഷ്യനും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുമ്പോൾ ശ്രേയസ്സുണ്ടാകും. എന്നാലിപ്പോൾ മനുഷ്യൻ പ്രകൃതിയെ സ്നേഹിക്കുന്നില്ല. അവൻ പ്രകൃതിയെ മലിനീകരണത്തിലൂടെ നശിപ്പിക്കുന്നു .എന്നാൽ മനുഷ്യർ അറിയേണ്ട ഒരു കാര്യമുണ്ട്. ഇതിന്റെയെല്ലാം വിപത്ത് നമ്മളും അനുഭവിക്കും. നമ്മൾ ചെയ്യുന്നതിൻ പതിൻമടങ്ങായിരിക്കും തിരിച്ചുകിട്ടുന്നത് .പ്രകൃതിസംരക്ഷണം നമ്മുടെയും കൂടി ചുമതലയാണന്ന് കരുതി പ്രവർത്തിക്കുക മനുഷ്യൻ പ്രകൃതിയുമായി കൂടുതൽ ഇണങ്ങാനും അതുവഴി അനുഗ്രഹം നേടാനും ശാന്തിയും സമാധാനവും ഉള്ള ഒരു ലോകം സൃഷ്ടിക്കാനും നമുക്ക് കഴിയും.

മാനസി ദിനേശ് നായർ
3 എ സെന്റ് ജോൺസ് എൽപിഎസ് വേളൂർ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം