15:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekala C(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മങ്ങിയ കാഴ്ചകൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി എന്ന സ്വർഗ്ഗം ഇന്ന്
മങ്ങിയ കാഴ്ചകൾ മാത്രം
മാറുന്ന മനുഷ്യൻെറ ക്രൂരതയിൽ
കുന്നും വയലും നികത്തിടുന്നു
അമ്മതൻ നെഞ്ചു പിളർന്നു
വാനോളം ഉയരുന്ന സൗധങ്ങൾ പണിതു
പ്രകൃതി കലി പൂണ്ടു പിന്നെ പ്രളയം
നാശം വിതച്ചതോർക്കുക നാം
അവനവൻ വലുതെന്ന തോന്നലിൽ
ശകടങ്ങൾ വാങ്ങിച്ചു കൂട്ടി
വായുവും മലിനം ജലവും മലിനം
മണ്ണും മലിനം മങ്ങിയ കാഴ്ചകൾ മാത്രം