ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/മങ്ങിയ കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മങ്ങിയ കാഴ്ചകൾ


ഭൂമി എന്ന സ്വർഗ്ഗം ഇന്ന്
മങ്ങിയ കാഴ്ചകൾ മാത്രം
മാറുന്ന മനുഷ്യൻെറ ക്രൂരതയിൽ
കുന്നും വയലും നികത്തിടുന്നു
അമ്മതൻ നെഞ്ചു പിളർന്നു
വാനോളം ഉയരുന്ന സൗധങ്ങൾ പണിതു
പ്രകൃതി കലി പൂണ്ടു പിന്നെ പ്രളയം
നാശം വിതച്ചതോർക്കുക നാം
അവനവൻ വലുതെന്ന തോന്നലിൽ
ശകടങ്ങൾ വാങ്ങിച്ചു കൂട്ടി
വായുവും മലിനം ജലവും മലിനം
മണ്ണും മലിനം മങ്ങിയ കാഴ്ചകൾ മാത്രം
 

കീർത്തന അജി
3 A ഗവൺമെൻറ് എൽ പി എസ്സ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത