ജി.എൽ.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ പരിസര ശുചിത്വം നമ്മുടെ കടമ

15:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48529 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം നമ്മുടെ കടമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര ശുചിത്വം നമ്മുടെ കടമ

നമ്മുടെ ചുറ്റുപാടി നെയാണ് പരിസ്ഥിതി എന്നു പറയുന്നത്. ഭൂമിയും വായുവും, വെള്ളവും, മൃഗങ്ങളും മനുഷ്യരും, സസ്യങ്ങളും ഒക്കെ അതിൽ ഉൾപ്പെടുന്നു. നമ്മുടെ പരിസ്ഥിതിക്കനുസരിച്ചാണ് ജീവിതം മുന്നോട്ട് നീങ്ങുന്നത് ,അതിനാൽ പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്. പരിസ്ഥിതിയെ പോലെത്തന്നെ ശുചിത്വത്തിനും വളരെ പ്രാധാന്യമുണ്ട്. നമ്മുടെ ശരീരത്തെയും ചുറ്റുപാടിനേയും വൃത്തിയായി സൂക്ഷിക്കേണ്ടത്, നാം ഓരോരുത്തരുടേയും കടമയാണ്. ശുചിത്വം പാലിക്കുന്നതോടെ പല രോഗയാൻ നമുക്ക് സാധി ക്കും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് നല്ലത് എന്നതാണ് പഴമൊഴി. ശുചിത്വം പാലിക്കന്നതിനോടൊപ്പം രോഗപ്രതിരോധം എളുപ്പമാകും. വൃത്തിഹീനമായ പരിസരങ്ങളിൽ ഈച്ച എലി, കൊതുക് :തുടങ്ങിയവ പെരുകുകയും പല തരത്തിലുള്ള രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.അതു കൊണ്ട് നമ്മുടെ ചുറ്റുപാടിനെ വൃത്തിയായി സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്.

ആർദ്ര ശിവാനി
3 എ ജി.എൽ.പി.എസ് പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം