സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ


1941 ല്‍ കുടിപ്പള്ളിക്കൂടമായി അഗസ്തിയാശാന്‍ ആരംഭിച്ച സ്കൂള്‍ 1954 ജൂണ്‍ 28ന് ഹൈസ്കൂള്‍ ആയി ഉയര്‍ത്തി. ഫാ. സി ജെ വര്‍ക്കി ആദ്യത്തെ മാനേജര്‍ ‍ആയിരുന്നു.

സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ
വിലാസം
കുളത്തുവയല്‍

കോഴിക്കോട് ജില്ല
സ്ഥാപിതം28 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-2010Anoopseba



ചരിത്രം

രണ്ടാം ലോകമഹായുദ്ധം സ്രഷ്ടിച്ച സാമൂഹിക സാബത്തിക പരിതസ്ഥിതികള്‍ പുത്തന്‍ മേച്ചില്‍പുറങ്ങള്‍ തേടാന്‍ മധ്യതിരുവതാംകൂര്‍ നിവാസികളെ പ്രേരിപ്പിച്ചപ്പോള്‍ മലബാര്‍ കുടിയേറ്റത്തിന്റെ പശ്ചാത്തലമൊരുങ്ങി.. ഇതിന്റെ ഭാഗമായി ഒരു പറ്റം അധ്വാനശീലര്‍ ഈ മലയോരമേഖലകളില്‍ എത്തിച്ചേര്‍ന്നു.1944 ല്‍ കുളത്തുവയല്‍ പള്ളിവികാരിയായിരുന്ന തോമസ് ആയില്ലൂരച്ചന്‍ ഹയര്‍ എലിമെന്‍റ്ററിയാക്കാന്‍ പരിശ്രമിച്ചു.1951 ല്‍കുളത്തുവയല്‍പള്ളി വികാരിയായി ചാര്‍ജെടുത്ത ഫാ. സി. ജെ. വര്‍ക്കിയച്ചന്‍ 1952 ല്‍സ്കൂള്‍കെട്ടിടം നിര്‍മിക്കുകയും 1954-ജൂണ്‍28ന് മദ്രാസ് സര്‍ക്കാരിന്‍റെ ഉത്തരവനുസരിസച്ച് സെന്‍റ് ജോര്‍ജ് ഹൈസ്കൂളായി ഉയര്‍ത്തി. സ്കൂളിനാവശ്യമായ സ്ഥലം നല്‍കിയത് ചെബ്ര മക്കി മൊയ്തുവായിരുന്നു 1954 ലെ ആകെ അഡ്മിഷന്‍223 കുട്ടികളായിരുന്നു. ശ്രീ പി. വി. തോമസ് പ്രഥമാധ്യാപകനായി. ഫാ. സി. ജെ. വര്‍ക്കി മാനേജരും 9 അധ്യാപകരും 3 അധ്യാപികമാരും 2 അനധ്യാപകരുമായി പ്രവര്‍ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പേരാബ്ര ടൗണില്‍നിന്ന് 6 കി. മീ. കിഴക്ക് ചെബ്രയിലാണ് കുളത്തുവയല്‍സെന്‍റ് ജോര്‍ജ് ഹൈസ്കൂള്‍സ്ഥിതി ചെയ്യുന്നത്.ഏതാണ്ട് രണ്ടേക്കര്‍സ്ഥലത്ത് സ്കൂള്‍കെട്ടിടങ്ങളും ,വിശാലമായ ഗ്രൗണ്ടും സ്ഥിതിചെയ്യുന്നു.ഹൈസ്കൂല്‍,യു. പി. വിഭാഗങ്ങളിലായി 21 ഡിവിഷനുകളും, 852 വിദ്യാര്‍ത്ഥി വിദ്യാത്ഥിനികളും,34 അധ്യാപകരും, 5 അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.10000 ത്തില്‍പരം പുസ്തകങ്ങളള്ള ലൈബ്രറി സമീപപ്രദേശത്തെ സ്കളുകള്‍ക്കൊന്നുമില്ലാത്ത ഒരു പ്രത്യേകതയാണ്. മനോഹരമായ കബ്യൂട്ടര്‍ലാബ്, സ്മാര്‍ട്ട് റൂം, ലാബറട്ടറി സൗകര്യങ്ങള്‍എന്നിവയെല്ലാം ഇവിടെയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  സ്കൗട്ട് & ഗൈഡ്സ് ]
  JRC 
  എന്‍.സി.സി  
  ബാന്റ് ട്രൂപ്പ്.  
  ക്ലാസ് മാഗസിന്‍.
  വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

  1. സാമൂഹ്യ ശാസ്ത്ര ക്ലബ്
  2. ഗണിത ക്ലബ്
  3. സയന്‍സ് ക്ലബ്
  4. ഇംഗ്ലീഷ് ക്ലബ്
  5. ഹിന്ദി ക്ലബ്
  6. അറബിക് ക്ലബ്
  7. ഉര്‍ദു ക്ലബ്
  8. സംസ്കൃതം ക്ലബ്
  9. വ്യക്തിത്ത വികസന ക്ലബ്
  10. പ്രവര്‍ത്തി പരിചയ ക്ലബ്
  11. ഇംഗ്ലീഷ് ക്ലബ് (spoken english clinic)
  12. ഹെല്‍ത്ത് ക്ലബ്
  13. ഫിലിം ക്ലബ്
  14. ആര്‍ട്സ് ക്ലബ്
  15. സ്മാര്‍ട്ട്‌ ബോയ്സ് ക്ലബ്
  16. യോഗ ക്ലബ്
  17. നേച്ചര്‍ ക്ലബ്
  18. പഞ്ചകലാ പഠന ഗൃഹം (വാമോഴിയഴാക് , അഭിനയം ,സംഗീത ദര്സന്‍, സാഹിത്യം, പ്രവര്‍ത്തിപരിചയം )
  19. ഗാന്ധി ദര്സന്‍
  20. എത്തിക്സ് കമ്മിറ്റി
  21. ജാഗ്രത സമിതി
  22. കൌന്സേലിംഗ് കോര്‍ണര്‍
  23. ജനാതിപത്യ വേദി

മാനേജ്മെന്റ്

2001 ല്‍ഈ വിദ്യാലയം ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. പ്രഥമ പ്രന്‍സിപ്പല്‍പി. എസ്. ജോര്‍ജ് അയിരുന്നു. അതിനുശേഷം പി. ജെ. തോമസ്, റ്റി. ഒ. ജോണ്‍, മാത്യു തോമസ് എന്നിവര്‍ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍മാരായി.റ്റി. റ്റി. അച്ചാമ്മ ഹൈസ്കൂള്‍ഹെഡ് മിസ് ട്രസും ലോക്കല്‍മാനേജരായി ഫാ. ജോര്‍ജ് കറുകമാലിയും സാരഥ്യം വഹിക്കുന്നു.താമരശ്ശേരി രൂപത കോര്‍പറേറ്റിന്റെ കീഴിലാണ് സ്കുള്‍പ്രവര്‍ത്തിക്കുന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • എന്‍. സി. ചാക്കോ
  • ജോര്‍ജ് ജോസഫ്
  • നിഷ മേരി ജോണ്‍

വഴികാട്ടി

പി വി തോമസ് 1954 - 1973
റവ ഫാ ജേക്കബ്

ആലുങ്കല്‍

1973 --1975 )
റ്റി. കെ. വര്‍ക്കി 1975 -- 1976
കെ എം ജോര്‍ജ് കട്ടക്കയം 1978 -- 1985
കെ. എസ്. ചാക്കോ 1985 -- 1988
ജോണ്‍. പി. മാത്വു 1988 -- 1992
എന്‍. സി. ജോസ് 1992 -- 1996
മത്തായി. പി. എം. 1995
എന്‍. സി. ജോസഫ് 1996 --1998
പി. ജെ. സക്കറിയാസ് 1998 -- 1999
പി. എസ്. ജോര്‍ജ് 1999 -- 2001
പി. ജെ. തോമസ് 2001 -- 2003
റ്റി. ഒ. ജോണ്‍ 2003 -- 2008
അച്ചാമ്മ റ്റി. റ്റി. 2008 --

<googlemap version="0.9" lat="11.718133" lon="75.871582" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.589015, 75.827637 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക