ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/കൊറോണ വന്ന വഴിയെ

കൊറോണ വന്ന വഴിയെ

ലോകമാകെ ഭീതി വിതച്ച 'കൊറോണ' എന്നു പേരുളള നഗരം അമേരിക്കയിലെ കാലിഫോർണിയയിലാണ്. കൊറോണ എന്ന വൈറസിന്റെ ഉത്ഭവസ്ഥാനം ചൈനയിലെ വുഹാൻ ആണ്. കൊറോണ ഒരു ലാറ്റിൻ പദമാണ്.കൊറോണ എന്ന വാക്കിന്റെ അർത്ഥം 'കിരീടം' എന്നാണ്. കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേരാണ് കോവിഡ് 19.ഇതിന്റെ പൂർണരൂപം കൊറോണ വൈറസ് ഡിസീസ് 2019. ലോകത്ത് ആദ്യമായി ഇത് റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്ത സ്ഥലം കേരളത്തിലെ തൃശൂർ ആണ്.

കൊറോണ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ഇന്ത്യയിലെ ആദ്യ കൊറോണമരണം റിപ്പോർട്ട് ചെയ്തത് കർണ്ണാടകയിലെ കൽബുർഗിയിലാണ്. കേരളത്തിൽ ആദ്യ കൊറോണമരണം നടന്നത് 2020 മാർച്ച് 28 രാവിലെ 8 മണിക്ക് ആയിരുന്നു. കളമശ്ശേരി ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മട്ടാ‍ഞ്ചേരി ചുളളിക്കൽ പി.സി.റോഡ് സൂം റസിഡൻസിയിൽ 69 വയസ്സുളള യാക്കൂബ് ഹുസൈനാണ് മരിച്ചത്. കോവിഡ് -19 വ്യാപനം തടയാനുളള കേരള ആരോഗ്യവകുപ്പിന്റെ ക്യാമ്പെയിൻ ആണ് 'ബ്രേക്ക് ദ ചെയിൻ'.

{{BoxBottom1

പേര്= ഷാനി സാറാ ഷിബു ക്ലാസ്സ്= 3 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ.ന്യൂ.എൽ.പി.എസ്.ചാത്തങ്കേരി സ്കൂൾ കോഡ്= 37203 ഉപജില്ല= തിരുവല്ല ജില്ല= പത്തനംതിട്ട തരം= ലേഖനം color= 3