വന്മതിലുള്ള ചൈനയിൽ നിന്ന്
ഇന്ത്യയിലെത്തിയ വില്ലൻ
ലക്ഷംപേരുടെ ജീവനെടുത്തൊരു
കോവിഡ് 19 എന്നൊരു വ്യാധി
നമ്മുടെ നാടിൻ ഇരുണ്ട മുഖമാം
ജാതി മതത്തെ രാഷ്ട്രീയത്തെ
തൂത്തെറിഞ്ഞൊരു വ്യാധി
നമുക്ക് വേണ്ടി നമ്മുടെ സർക്കാർ
അക്ഷീണം യത്നിക്കുമ്പോൾ
എന്തിനു നമ്മൾ രാവും പകലും
വെറുതെ തെരുവിലിറങ്ങുന്നു ?
നമ്മുടെ നാടിനെ രക്ഷിക്കാനായ്
വീട്ടിൽ തന്നെ ഇരുന്നോളു
വീട്ടിൽ തന്നെ ഇരുന്നോളു .