15:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14823SN(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മാപ്പ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാവും കുളങ്ങളും തോടും
കായലോളങ്ങൾ തൻ കാതിൽ
ചിലമ്പുന്ന കാറ്റും
കാറ്റിനൊപ്പം ചോടുവയ്ക്കും
മഴയും മരവും കുളിരുമുണ്ട്
അമ്മയാം വിശ്വപ്രകൃതി
നീ തന്ന സൗഭാഗ്യമെല്ലാം നന്മകൾ
നന്ദിയില്ലാക്കുട്ടങ്ങളായി നമ്മൾ
കാടുവെട്ടി , കാവുതീണ്ടി
പൂത്തുനിന്നൊരാ വർണപുഷ്പങ്ങൾ
ഇന്നിനി കാണാമറയത്തോ
അമ്മയെക്കാന്നു നമ്മൾ
നമ്മെത്തന്നെ കൊന്നൊടുക്കി
വായുവും വെള്ളവും മണ്ണും
നമ്മൾ തന്നെ മലിനമാക്കി
നമ്മുടെ ജീവവായു നമ്മുടെ അമ്മ
പ്രക്യതിയമ്മേ മാപ്പു തരൂ