മാനത്ത് മഴക്കാറുകൾ നിറഞ്ഞു മാനത്ത് മഴക്കാറ്റ് വീശി മഴ തുരുതുരെ പെയ്തനേരം മണ്ണ് നനഞ്ഞു കുതിർന്നു മത്തനും ചേനയും ചേമ്പും മുത്തുക്കുട ചൂടി നിന്നു മാമരങ്ങൾ പൂത്തുതളിർത്തു മനമെല്ലാം ആഹ്ലാദപൂവണിഞ്ഞു ഓണത്തിനൊരുവട്ടി പൂവുമായി ഓണത്തിനൊരുകുട്ട പച്ചക്കറിയുമായി ഓമലാളുമന്നേരമെത്തി ഓണപ്പൂക്കളാൽ നിറഞ്ഞുമുറ്റം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത