ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/.കൊറോണ പഠിപ്പിച്ചത്
കൊറോണ പഠിപ്പിച്ചത്
കോവിഡ് 19എന്ന ഞാൻ നാട്ടിൽ പടർന്നപ്പോൾ അതിശക്തനാണെന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കും. നിങ്ങൾ മറന്നുപോയ പല കാര്യങ്ങളും ഞാൻ പഠിച്ചു.നിങ്ങളുടെ പല യാത്രകളും വെറുതെയാണെന്നു തെളീച്ചു.വീട്ടിലെ ഭക്ഷണം രുചികരമാണെന്നു പഠിപ്പിച്ചു.വീടും പരിസരവും വൃത്തിയാക്കാൻ മനസ്സുണ്ടാക്കി. വീട്ടുമുററത്തു കൃഷി തുടങ്ങി. വിവാഹം ആർഭാടമില്ലാതെ നടത്താനും പഠിപ്പിച്ചു. അനാവശ്യ ആശുപത്രി സന്ദർശനവും മരുന്നുപയോഗവും കുറച്ചു. റോഡപകടങ്ങൾ കുറച്ചു. വ്യക്തി ശുചിത്വം പാലിക്കാൻ എല്ലാവരും പഠിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |