ജി.യു.പി.എസ് ആറ്റൂർ/അക്ഷരവൃക്ഷം/ ശുചിത്വം 2
ശുചിത്വം 2
കേരളം ദൈവത്തിന്റെ സ്വന്ധം നാട് ഭൂപ്രകൃതിയുടെ ഏറ്റവും അനുഗ്രഹീത നാട് ധാരാളം മരങ്ങളും ആഴങ്ങളുമുള്ള നാട് അങ്ങനെയാണല്ലോ. എന്നാൽ എന്താണ് നമ്മുടെ ഇന്നത്തെ അവസ്ഥ. മലകൾ നിറത്തിക്കൊണ്ട് ആഴപപ്രദേശങ്ങൾ നികത്തി വലിയ വലിയ കെട്ടിടങ്ങൾ പണിത് ഉയർത്തുന്നു. വികസനത്തിന്റെ പേരിൽ മണ്ണും വിണ്ണും കവർന്നെടുക്കുകയും മലിനമാക്കുകയും ചെയ്യുമ്പോൾ നാഓ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് എന്ന് ഓർക്കുന്നില്ല. വാഹനങ്ങളും വ്യവസായ സ്ഥാപനങ്ങളും അന്തരീക്ഷത്തിലേക്ക് തള്ളി വിടുന്ന വിശപ്പുകയിലെ മാരകമായ കാർബൺ ടൈ ഓക്സൈഡ് കുടിച്ചു വറ്റി ക്കാൻ ഭൂമിയിൽ ആവശ്യത്തിന് മരങ്ങൾ ഇല്ലാതെ ആയി. അന്തരീക്ഷത്തിലെ ഓസോൺ പാളികളിൽ തുളകൾ വീണ് ശക്തിയേറിയ അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിലേക്ക് എത്തി തുടങ്ങി കുന്നുകളും മലകളും ഏത് നാടിന്റെയും അനുഗ്രഹമാണ്. ഈ കുന്നുകൾ ഇടിച്ചു നിരത്തുമ്പോൾ കാലാവസ്ഥയിൽ പോലും പ്രത്യകഥങ്ങൾ ഉണ്ടാകാം ഭൂമിയെ പച്ച പിടിപ്പിക്കുവാനും മണ്ണും വിണ്ണും സംരക്ഷിക്കുവാനും പ്രക്രതിയെ അറിയാനും നാം കടപ്പെട്ടവരാണ്. കുട്ടികളായ നമുക്കും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. മരങ്ങൾ വെച്ച് പിടിപ്പിക്കുക, വെള്ളം സംഭരിക്കുക, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക എന്നിങ്ങനെ എന്ധെല്ലാം. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുന്പന്തിയില് നിൽക്കുന്നു എന്ന് അവകാശ പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണ്. ആരും കാണാതെ മാലിന്യം നിരത്തു വക്കിൽ ഇടുന്നു. സ്വന്ധം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്ക് എറിയുന്ന അഴുക്ക് ജലം ഓടയിലേക്ക് ഒഴുക്കുന്ന മനുഷ്യർ തന്റെ കല്ലട സാംസ്കാരിക മൂല്യ ബോധത്തിന്റെ തെളിവ് പ്രകടിപ്പിലിക്കുകയല്ലേ ചെയ്യുന്നത്. ഈ അവസ്ഥക്ക് മാറ്റം ഒന്നേ പറ്റൂ ശുചി തം വേണമെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു ആവർത്തിച്ചു വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയുടെ പ്രതിഫലം ആണ്. ആരോഗ്യം പോലെ തന്നെ വെക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. ആരോഗ്യ അവസ്ഥ ശുചിത്വവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
|