വേനലിന്റെ താഢനത്തിൽ ജരാനര ബാധിച്ചിരിക്കുന്നു നെല്ലിമരത്തിന്. വെള്ളമേഘക്കീറുകൾ അതിരിട്ട കിഴക്ക്കണ്ണും നട്ടിരിപ്പാണ് ശാഖകൾ; ഉഷ്ണത്തിന്റെ എല്ലാ കയ്പുനീരും കുടിച്ച അവ അസ്തമയത്തിന്റെ ശാന്തതയിൽ പുലർകാല സൂര്യനെ കൈകൂപ്പി ധ്യാനിക്കുന്ന സ്ഥൂല ഗാത്രനായ സന്ന്യാസിയെപ്പോലെ..... തെല്ലകലെ വേരുകളൊന്ന് പൊട്ടി മുളച്ചിരിക്കുന്നു! വൈകാതെ, വർഷത്തെ ഭുജിച്ച് വസന്തത്തിൽ തേൻ ചുരത്താമെന്ന അസ്തമിക്കാത്ത സ്വപ്നങ്ങളുമായ്...........?