ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
ജീവന്റെ നാഡിസ്പ - ന്ദനമാമീ പ്രപഞ്ചവും ജീവവായു തൻ അംബയീ പരിത:സ്ഥിതിയും സ്വപുത്രരോട് യാചിക്കുമീയമ്മ തന്റെ സോദരീ ജീവനായി കണ്ണീരിൻ വൃഷ്ടിപൊഴിച്ചു -സ്വപുത്രരോട് കേണപേക്ഷിക്കുമീയമ്മ മനസ്സിൽ സ്നേഹമാം ദിവ്യാമൃതു നിറച്ചൊരീയമ്മ -തൻ രോദനമീ ഭൂമിദേവിയിൽ ഹൃദയംഗമാമൊരു നോവായിറങ്ങി. ഭൂമിയിൽ നിദ്രഭവിച്ചൊരീ മണ്ണും ഈ അംബ - തൻ ദുഃഖത്താൽ വിഷാദിച്ചുറങ്ങി ഈ ഭൂമികയിൻ മനസ്സിലെ കുളിർ നൊമ്പരങ്ങൾ മാനവക്രൂരത തൻ ഗ്രീഷ്മം കവർന്നു. മണ്ണിൻ മനസ്സിലെ നാക - മായവൾ വരവായി ഭൂമിയിൽ ജീവന്റെ തുടിപ്പാ -യിയവൾ വരവായി. സ്വപുത്രർക്കായി ദ്രവിണം നല്കിയവളിന്ന് സ്വപുത്രരാൽ വെറുമൊരു ദ്രാവയായി മാറി അനശ്വരമാമീ ഭൂമിയെ നശ്വരമാകുമീ മാനവ പുത്രരെ - ക്കണ്ട് പ്രകൃതാംബ തൻ ഹൃദയം ശ്ലഥമായി ക്ഷയിച്ചു നരജന്മകൻ ഈ ഭൂമിയെ നവീകരിക്കിലും നാകമാമിവിടം മാനവനും നരകമാമിവിടം പ്രപഞ്ചമാതായ്ക്കും എന്ന്;യീ പ്രപഞ്ചഗോപുരം തൻ സായാഹ്നവേള കുറിക്കുകിൽ ഓർക്കുക നീ മകനെ അന്നു - ന്നിൻ ജീവനിൽ അസ്തമയവേള....