ജി എച്ച് എസ്സ് ശ്രീപുരം/അക്ഷരവൃക്ഷം/കോവിഡും മനുഷ്യനും
കോവിഡും മനുഷ്യനും ലോകത്താകമാനം മനുഷ്യനെ ഞെട്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇത്തിരി
ക്കുഞ്ഞൻമാരായ കൊറോണ.ലോകരാഷ്‍ട്രങളായ അമേരിക്ക,ചൈന മുതലായ രാജ്യങ്ങൾ പോലും ഇതിനു മുൻപിൽ പൊരുതിക്കൊണ്ടിരിക്കുകയാണ്.നമ്മുടെ രാജ്യമായ ഇന്ത്യയിലും ഇൗ ഇത്തിരിക്കുഞ്ഞന്മാർ വളരെയേറേ 'പണി' തന്നിട്ടുണ്ട്.ലോകത്താകമാനം ഇവ വളരെവേഗമാണ് പടർന്നുപിടിക്കുന്നത്. 2019ഡിസംബർ14ന് ചൈനയിലെ വുഹാൻ പ്രവേശ്യയിൽ ഒരേ രോഗലക്ഷണങ്ങ ളോടെ 44പേർ ആശുപത്രിയിൽ അഡ്‍മിറ്റായി.അവരെ ചികിത്സിച്ച ലീവൻലിയാങ്ങ് എന്ന ഡോക്ടർ,ഇത് പുതിയ ഇനം വൈറസാണെന്നും ഇതിനെതിരെ മുൻകരുതൽ വേണമെന്നും അല്ലെങ്കിൽ ഇത് വലിയ അപകട മായിത്തീരുമെന്നും മുന്നറിയിപ്പ് നൽകി.എന്നാൽ അത് ആരും കാര്യമാക്കിയില്ല.പക്ഷെ ദിവസങ്ങൾ കഴിയു ന്തോറും ലീവൻലിയാങ്ങ് പറഞ്ഞ ഒാരോ കാര്യങ്ങളും ശരിയാണെന്നും സ്ഥിതി വളരെ രൂക്ഷമായിക്കൊണ്ടി രിക്കുകയാണെന്നും തോന്നി.വൈകാതെ ചൈന സമ്പുർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു.എന്നാൽ ഇതിനോടകം തന്നെ ഇൗ കോവിഡ് ലോകമെമ്പാടും വ്യാപിച്ചിരുന്നു. എല്ലാവരും പിന്നീട് ലീനൻലിയാങ്ങിനോട് മാപ്പ് പറഞ്ഞെങ്കിലും അതു കേൾക്കാൻ അദ്ദേഹം ഇൗ ഭൂമിയിലില്ലായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ പടർന്നുപിടിച്ച സാർസ് എന്ന മഹാമാരിയോട് സാമ്യമുള്ള വൈറസാണ് ഇൗ കൊറോണ വെെറസ് എന്ന് ലീവൻലിയാങ്ങ് നിർദ്ദേശിച്ചിരുന്നു.സാർസ്-കോവ്2 എന്ന രോഗമാണ് ഇൗ കൊറോണ വൈറസ് പരത്തുന്നത്.'കൊറോണ' എന്ന പേര് താത്കാലികമായി നൽകിയ താണ്.കിരീടമെന്നാണ് ഇതിന്റെ അർഥം.കോവിഡ്-19 എന്നാണ് ഇപ്പോൾ ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേര്.ഇരുന്നൂറിലധികം രാജ്യങ്ങളിലേക്ക് പടർന്നുപിടിച്ച ഇൗ വൈറസിനെ ലോകാരോഗ്യ സംഘടന മഹാമാരിയായും പ്രഖ്യാപിച്ചു.ഇവയ്‍ക്കെതിരെ വാക്സിൻ പോലും കണ്ടത്തിയിട്ടില്ല. ഇൗ ലോകത്തെ എല്ലാ ജീവികളിൽ നിന്നും വളരെ വ്യത്യാസമുള്ളവയാണ് വൈറസുകൾ.ജീവനുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്,ഇല്ലയോ എന്ന് ചോദിച്ചാൽ ഇല്ല.കാരണം ജീവനുള്ള കോശങ്ങളിലെത്തിയാൽ ഇവയ്‍ക്ക് ജീവൻ വയ്‍ക്കും.ഒരു ചെപ്പിനുള്ളിൽ ഡി.എൻ.എയോ ആർ.എൻ.എയോ യാണ് വൈറസുകൾ.കൊറോണ വൈറസ് ആർ.എൻ.എ വൈറസാണ്.ഇവ കോശത്തിലെ ഡി.എൻ.എ യെ ഒാടിച്ച് കോശത്തിന്റെ അധികാരം പിടിച്ചടക്കും എന്നിട്ട് കോശത്തിലെ പ്രോട്ടീൻ ഉപയോഗിച്ച് സ്വന്തം കൂടു നിർമ്മിക്കും ഇതിനിടയിൽ കോശവിഭജനം നടത്തി ലക്ഷക്കണക്കിനായി മാറും.ഒരു തുള്ളി ചോരയിൽ നിന്നിം ഒരായിരം അസുരൻമാർ ഉണ്ടാകുന്നതുപോലെ.വൈറസുകളെ പ്രതിരോതിക്കാൻ മരുന്നുണ്ടാക്കാൻ സാധിക്കാത്തതും വൈറസുകളുടെ ഇൗ സ്വഭാവം മൂലമാണ്.കാരണം ആ മരുന്ന് നശിപ്പിക്കുക രോഗിയുടെ ഡി.എൻ.എ യും ആർ.എൻ.എ യുമായിരിക്കും. അതിനാൽ ഇവയെ നമുക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമേ പ്രതിരോ ധിക്കാനാകൂ.മൂവായിരത്തിലധികം പേർ മരിച്ച വൈറസിന്റെ പ്രഭവകേന്രമായ ചൈന ഇതിനെ ഒരു പരിധി വരെ പ്രതിരോധിച്ചത് പൂർണ്ണമായ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചുകൊണ്ടാണ്.സാമൂഹികാകലം പാലിച്ചുകൊ ണ്ടാണ് തങ്ങൾ കൊറോണയെ പ്രതിരോധിച്ചതെന്ന് അവർ വെളിപ്പെടുത്തി.അതിനാൽ ഏപ്രിൽ 14 വരെ ഇന്ത്യ പ്രഖ്യാപിച്ച ലോക്ഡൗൺ മെയ് 3 വരെ നീട്ടി.ഇത് നമ്മുടെ സുരക്ഷയ്‍ക്ക് വേണ്ടിയാണ്. ഇത്രയും അടച്ചുപൂട്ടലിലും സ്വന്തം ജീവൻ പോലും വകവയ‍്ക്കാതെ നമുക്കുവേണ്ടി പ്രയത്നിക്കുന്ന ചിലരുണ്ട് നമ്മുടെ ആരോഗ്യപ്രവർത്തകർ,ഡോക്ടർമാർ,നഴ്സുമാർ,പോലീസുകാർ അവരെയൊക്കെ ഒരു നിമിഷം ഒാർക്കാം,മാത്രമല്ല അവരെയൊക്കെ അനുസരിച്ചും സർക്കാരിന്റ നിർദ്ദേശങ്ങൾ പാലിച്ചും നമുക്ക് ഇൗ കോവിഡിനെതിരെയുളള പോരാട്ടത്തിൽ പങ്കാളികളാകാം.1.6ലക്ഷത്തിൽപ്പരം പേർക്കാണ് ഇൗ മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടത്, 22ലക്ഷത്തിലധികം പേർക്ക് ഇൗ രോഗം ബാധിച്ചു, മാത്രമല്ല ലോകം വലീയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങികോണ്ടിരിക്കുകയാണ്.എല്ലാ രാജ്യങ്ങൾക്കും ഇതുമൂലം നേരിടേണ്ടി വന്നത് വലിയ നാശനഷ്ടങ്ങളാണ്.എന്നാൽ ഇതുമൂലം ലോകത്തിന് വലിയൊരു നേട്ടമുണ്ടായിട്ടുണ്ട്,ഒരു നാണയത്തിന് ഇരു വശങ്ങളുളളതുപോലെ ഇതിനും ഒരു നല്ല ഭാഗമുണ്ട്.ലോകം നേരിട്ട ഒരു വലിയ പ്രശ്നമായ വായു മലിനീകരണം വളരെ കുറഞ്ഞിട്ടുണ്ട്.ഇൗ വലിയ ദുരന്തത്തിനിടയിൽ ആകെ ആശ്വസിക്കാവുന്ന കാര്യമിതാണ്. വലിയൊരു ചരിത്രമാണ് കോവിഡ് ഇൗ ലോകത്തിൽ സൃഷ്ടിച്ചിരിക്കുന്നത്.ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സ് മാറ്റിവച്ചതും,ഏറ്റവും കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നതും ഇത് സൃഷ്ടിച്ച ചരിത്രത്തിൽ ചിലതാണ്.ചരിത്രത്തിൽ ആറാമത്തെ തവണ ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും നമ്മൾ ഭയാനകമായി കാണേണ്ട ഒന്നാണ്അതിനാൽ ഇതിനെ പ്രതിരോധിച്ചേ മതിയാകൂ.വീട്ടിലിരിക്കൂ സുരക്ഷിതരാകൂ എന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം പാലിച്ചുകൊണ്ട് നമുക്ക് ഇൗ മഹാമാരിയെ തടയാം.ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ച് 20സെക്കന്റ് കഴുകികൊണ്ടും ബ്രെയ്ക്ക് ദ ചെയിൻ പ്രോജക്റ്റിൽ പങ്കാളികളായും നമുക്ക് കോവിഡിനെ നമ്മുടെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അതുവഴി രാജ്യത്തിൽ നിന്നും,ലോകത്തിൽ നിന്നും തുരത്താം,അങ്ങനെ നമുക്കും കോവിഡിനെതിരായുള്ള യുദ്ധത്തിലെ യോദ്ധാക്കളാകാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |