ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ഭയപ്പെടണം നാം കോറോണയെ

14:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭയപ്പെടെണം നാം കോറോണയെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയപ്പെടെണം നാം കോറോണയെ

പ്രിയ കൂട്ടുകാരെ ,...നമ്മുടെ നാടുകളിൽ നമ്മൾ നേരിടുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ് കോറോണ വൈറസ് എന്ന ഈ രോഗം.ഓരോ നാടുകളിലും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാ രോഗം തന്നെയാണിത്. മുൻവർഷങ്ങളിൽ നമ്മൾക്ക് പലതും നേരിടെണ്ടി വന്നെങ്കിലും ആരും ഇതുപോലെ പ്രതിസന്ധിയിൽ അകപ്പെടാൻ ഇടയായില്ല. ഇത് വന്നതോടുകൂടി മനുഷ്യർ പലതരത്തിലും ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഭക്ഷണത്തിനു വേണ്ടിയും മറ്റു പല കാര്യത്തിനു വേണ്ടിയും അനേകർ ഇപ്പോൾ ബുദ്ധിമുട്ടുകൾ അനുഭവിച്ചു വരുന്നു . ഇത് രോഗബാധിതനായ മനുഷ്യൻ്റെ സമ്പർക്കം വഴി വായുവിലൂടെ പകരുന്ന ഒരു രോഗമാണ്. അതുകൊണ്ട് തന്നെ നമ്മൾ ഇതിൽ നിന്ന് വിമുക്തരവാൻ വേണ്ടിയാണ് സർക്കാർ മാർച്ച് 22 ഞായറാഴ്ച ലോക് ഡൗൺ എന്ന പ്രവർത്തനത്തിന് ആരംഭം കുറിച്ചത്. പിന്നിട് ഇതിനെ തുടർന്ന് മറ്റു ദിവസങ്ങളിലും ലോക് ഡൗൺ ആക്കി .അതു കൊണ്ട് തന്നെ നമ്മൾ ഒരൊരുത്തരും ഇതിൽ നിന്ന് സഹകരിക്കുകയാണ് ചെയ്യെണ്ടത്.

ഈ ദിവസങ്ങളിൽ നമ്മൾ ഒരുമയോടു കൂടി വിടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും അതോടൊപ്പം തന്നെ ശുചിത്വം പാലിക്കുകയും ചെയ്യണം. ഇതു കൂടാതെ മറ്റൊരു കാര്യമാണ് വിട്ടിലുള്ളവർ സാധനങ്ങൾ വാങ്ങാൻ മറ്റും പുറത്ത് പോകുമ്പോൾ മാസ്കോ അലെങ്കിൽ തൂവല കൊണ്ടോ മുഖം പൊത്തിയാതിനു ശേഷം പുറത്ത് പോകുകയാണ് വേണ്ടത്. പുറത്ത് പോയി വന്നതിനു ശേഷം കൈകാലുകൾ നന്നായി കഴുകിയാതിനു ശേഷം വീട്ടിനുളളിൽ കയറണം. ഈ രോഗം പകരുന്നത് വായുവിലൂടെ ആയതു കൊണ്ട്.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവല കൊണ്ടോ മാസ്ക് ഉപയോഗിക്കുകയോ ആണ് ചെയ്യെണ്ടത്.നമ്മുടെ ആരോഗ്യം നമ്മുടെ സുരക്ഷയാണ് അതിനായി നമ്മൾ എല്ലാവരും ഒത്തൊരുമയോടെ നിൽകണം


അഭിനവ് എം.വി
1 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം