ജി.എൽ.പി.എസ്.ഹരിഹരപുരം/അക്ഷരവൃക്ഷം/20-20 വൈറസ്‌

20-20 വൈറസ്‌

ഇന്ന് ലോകം മുഴുവൻ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാ വ്യാധിയാണ് കോവിഡ് 19. തൊണ്ടവേദന, പനി, ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. വൈറസ് രോഗമായ കൊറോണ അഥവാ കോവിഡ് 19 ചൈനയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.സാമൂഹിക അകലം പാലിക്കുക എന്നുള്ളതാണ് കോവിഡിനെ തുരത്താനുള്ള ഏക മാർഗ്ഗം. വീടിന് പുറത്ത് പോയി മടങ്ങി വന്നാൽ ഉടൻ തന്നെ 20 സെക്കൻഡോളം സോപ്പോ സാനിറ്റയിസറോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക, പുറത്തേക്ക് പോകുമ്പോൾ മാസ്ക്കുകൾ ധരിക്കുക.സർക്കാർ പ്രഖ്യാപിച്ച lock down സാമൂഹിക അകലം പാലിക്കുന്നത് ഫലപ്രദമായ പരിപാടിയാണ്.

മാധവ് M കുമാർ
4A ജി എൽ പി എസ് ഹരിഹരപുരം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം