നിന്നിലെ സന്ധ്യയിൽ നിന്നാത്മ ഹൃദയത്തിൽ പുഞ്ചിരി തൂകുമീ പൊൻപ്രഭാതം നിൻ സ്വപ്ന വർണ്ണങ്ങൾ നിൻ ആത്മഘോഷങ്ങൾ മന്ദസ്മിതങ്ങളായി പെയ്തില്ലെന്നും രാവിന്റെ വീണയിൽ നീതീർത്ത രാഗങ്ങൾ മാനസ വീണപോൽ എൻ മനസ്സിൽ. മാരിവില്ലിൻ നിറവർണ്ണങ്ങൾ തീർത്തൊരീ മാനസാവകാശ- ത്തിൻ വിൺപരപ്പിൽ. നിന്നിലെ താളവും നിന്നിലെ മോഹവും നിറചന്ദ്രനെപ്പോലെ വിളങ്ങിടുന്നു. നീ തീർത്ത ദീപത്തിൽ വിണ്ണിലെ വെൺപ്രഭ നിൻജീവ നാളത്തിൻ സ്പന്ദനമോ? നിന്മനം എന്മനം വീണതൻ തന്ത്രികൾ വിണ്ണിൽ വിരിച്ചിടും സായൂജ്യ ഗീതം.