പ്രകൃതി,
നീ മറയുകയായിരുന്നു
രോദനമുയരുന്ന എന്റെ രാവുകളിലൂടെ
നിന്റെ സ്വപ്നവും ഹൃദയവും
നീ എനിക്ക് സമ്മാനിച്ചില്ല
എന്റെ കലഹവും കാമവും
ഞാൻ നിനക്ക് തന്നിട്ട് പോലും
മഞ്ഞ് പെയ്യുന്ന നിൻ മിഴികൾ
മായാത്ത സ്വപ്നത്താളുകൾ
നിശയുടെ നീലനിലാവ്
നിന്റെ പൂക്കൾക്ക്
താരാട്ട് പാടിയത് നീ അറിയാതെയല്ല
നിഴലും നിലവിളക്കും
നിശയും നിരാശയും
സ്വപ്നങ്ങളില്ലാത്ത എനിക്കെന്തിന്
നിശയുടെ നീരാട്ടിൽ
നീല വിരിയിട്ട ജാലകം കാണുന്നു
അവിടെയും പ്രകൃതി
നീ മയങ്ങിക്കിടന്നുവോ
തുടിക്കുന്ന മാറിടങ്ങളും
സ്തുതിക്കപ്പെട്ട മുഖവും
നീല വരയിട്ട തൂവെള്ളപ്പാവാടയും
ധരിച്ച് നീ എന്റെ
മുന്നിൽ വന്നില്ലേ
സ്വപ്നങ്ങൾ
നിലവിളികൾ
രോദനങ്ങൾ
മടുത്തു
വിഡ്ഢിയായ മനുഷ്യൻ നിന്നെ ദ്രോഹിച്ചപ്പോൾ
എന്റെ മനസ്സ് വിതുമ്പുകയായിരുന്നു
കാതുകൾ വിറങ്ങലിച്ച
ഒരു വിഷുദിനത്തിൽ