എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/അമൃതവർഷം

14:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44557 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അമൃതവർഷം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമൃതവർഷം

ഉയിരിൻ ഉറവയായ് ജനനീ നീയെന്നിൽ
അമൃതവർഷമായി പൊഴിയേണമെന്നും
നീ തന്നതെല്ലാം നേട്ടങ്ങൾ മാത്രം
ഞാൻ തന്നതോ നിനക്കു വേദന മാത്രം
നിൻ ഉടലിൽ പ്രഹരമേൽപ്പിച്ചതും ഞാൻ
നിൻ ഉടയാട വലിച്ചെറിഞ്ഞതും ഞാൻ
നിൻ രോദനം കേട്ടില്ല ഞാൻ
കാലം കടന്നു ഞാനും വളർന്നു
പ്രളയമായ്, യുദ്ധമായ്, വ്യാധിയായ്
നിൻ താണ്ഡവം ഞാനിന്നു കണ്ടു
വിശപ്പിൻ നിലവിളി കേട്ടു നീ
മൗന നിസ്വനങ്ങൾ കേട്ടു നീ
എത്രയെത്ര മൃത്യു കണ്ടു നീ
അവിടെല്ലാം തളരാതെ നില്ക്കും
മർത്യനെ കണ്ടു നീ
കനിയുമോ ജനനീ ഇനിയുമെന്നിൽ
പൊഴിയുമോ ധരണീ അമ്യത വർഷമെന്നിൽ

 


അഭിരാമി ആർ എസ്
7 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത