13:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ബന്ധനം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിളിയേ..... നീ എത്ര ഭാഗ്യവതി ആണ്
നിനക്കില്ലേ ഇന്ന് സ്വാതന്ത്ര്യം
ഒരുനാൾ നീ എന്നാൽ
കൂട്ടിലകപ്പെട്ടവളായിരുന്നു
അറിഞ്ഞിരുന്നില്ല കിളിയേ....
ഒരു നാൾ ഞാനും കൂട്ടിൽ അകപ്പെടുമെന്ന്
നിന്നോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ
ഞാൻ അറിഞ്ഞിരുന്നില്ല കിളിയേ...
മഹാമാരിയുമേന്തി ഞാനീ പടിവാതിൽ
കടന്നെത്തുമെന്ന് ....
ഇത് അമ്മയാകുന്ന പ്രകൃതിയുടെ,
ഓർമ്മപ്പെടുത്തലാണ് കിളിയേ
അമ്മയെ നോവിക്കുമ്പോൾ അറിഞ്ഞിരുന്നില്ല
കിളിയേ... നീ ആയിരുന്നു ശരിയെന്ന്.
ഇനിയെന്നുദിക്കും കിളിയോ...
രോഗശാന്തിയുടെ പുലരികൾ!