കൊറോണയുണ്ടത്രേ കൊറോണ കൊടുംഭീകരനാം അവനൊരു കൃമി കീടം അഖിലാണ്ഡ ലോകവും വിറപ്പിച്ചു കൊണ്ടവൻ അതിവേഗം പടരുന്നു കാട്ടുതീ യാ യി ലോകം ഭയക്കുന്നു മഹാമാരിയെ കൊറോണ എന്ന മഹാമാരിയെ തുരത്തണം തുരത്തണം നമുക്ക് കൊറോണ എന്ന മഹാമാരിയെ ഭയപ്പെടേണ്ട കൊറോണയെ ജാഗ്രതയാണ് വേണ്ടത് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തൂവാല കൊണ്ടു മൂടേണം കൈകാലുകൾ കഴുകി ശുചിത്വം പാലിക്കേണം സാമൂഹിക അകലം പാലിക്കേണം കൊറോണയിൽ നിന്നു രക്ഷ നേടാം ലോകം ഭയക്കുന്ന മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി നിന്ന് തുരത്തീടാം