വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/അക്ഷരവൃക്ഷം/ അഭിമാനം

13:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അഭിമാനം

'നാട്ടിലെ വണ്ടികളെന്താ ദുബായിലെ പോലെ സ്പീഡിൽ പോകാത്തേ ഡാ‍ഡീ' ആദി ചോദിച്ചു.. 'ഇവിടത്തെ റോഡുകളിലൂടെ ഇത്രയും സ്പീഡിൽ പോകാനേ പറ്റൂ' വിനു മാമൻ മറുപടി പറഞ്ഞു. എന്റെ അച്ഛന്റെ സുഹൃത്താണ് വിനു മാമൻ. ദുബായിൽ ഏതോ കമ്പനിയിൽ മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ് ആണ്.. ഉയർന്ന ശമ്പളം.. മക്കളായ ആദിയും അനുവും ദുബായ് വിശേഷ‍ങ്ങൾ പറയുമ്പോൾ ‍‍ഞാനും ആവണിയും കൗതുകത്തോടെ കേട്ടിരിക്കും.. അവിടത്തെ ഷോപ്പിങ്ങ് മാളുകൾ, വിശാലമായ റോഡുകൾ, ബുർജ് ഖലീഫ, ഫൈവ് സ്റ്റാർ ഫു‍ഡ്, ബഹുനില കെട്ടിടങ്ങൾ.. വലുതാകുമ്പോൾ എങ്ങനെയെങ്കിലും ദുബായിൽ പോകണം.. അതായിരുന്നു എന്റെ സ്വപ്നം... 'നിങ്ങൾക്കും ദുബായിൽ എന്തെങ്കിലും ജോലിനോക്കാമായിരുന്നില്ലേ'.. വിനുമാമനും കുടുംബവും തിരിച്ചു പോയതിനുശേഷം ഒരു ദിവസം അച്ഛനോട് അമ്മ ചോദിക്കുന്നത് കേട്ടു.. 'കണ്ടില്ലേ ചുരുങ്ങിയ സമയം കൊണ്ട് വിനു വലിയ വീടു വെച്ചത്. എത്ര ആഢംബരമായിട്ടാണ് അവർ ജീവിക്കുന്നത്..നിങ്ങൾക്ക് കുറച്ചുകാലത്തേക്ക് ലീവെടുത്തു അവിടെ എന്തെങ്കിലും ജോലി നോക്കാൻ പറ്റോ'.. 'എനിക്കിപ്പോൾ അങ്ങനെ ഗൾഫുകാരനാകണ്ട..അത്യാവശ്യം നല്ല രീതിയിൽ ജീവിക്കാൻ ഈ സർക്കാർ ഉദ്യോഗം മതി. ആ‍ഢംബരങ്ങൾക്ക് ജീവിതത്തിൽ ഒരു സ്ഥാനവുമില്ലെന്ന് നിനക്ക് പിന്നീട് മനസ്സിലാകും'. അച്ഛൻ മറുപടി പറഞ്ഞു.

‍                അച്ഛന്റെ  വാക്കുകൾ  അക്ഷരം പ്രതി ശരിയായി.. വിനുമാമന് ഗൾഫിൾ വെച്ച് കൊറോണ പിടിപ്പെട്ടു. നാട്ടിലെ പോലെ അവിടെ പരിചരണമൊന്നും ഇല്ലത്രേ.. പാരസിറ്റമോൾ കഴിച്ചു വീട്ടിലിരിക്കാൻ പറ‍ഞ്ഞു..  അപ്പോൾ ആന്റിക്കും മക്കൾക്കും പകരില്ലേ?  ആരോട് ചോദിക്കാൻ... ലോക്ക് ഡൗൺ കാരണം നാട്ടിലേക്ക് വരാനും പറ്റില്ല...ജനങ്ങളുടെ  ജീവൻ സംരക്ഷിക്കാൻ പറ്റാതെ വികസിതരാജ്യമാണെന്ന് പറഞ്ഞിട്ടു എന്തു കാര്യം? ‍പകർച്ച വ്യാധികൾ പഴുതടച്ചു തടയുന്ന നമ്മുടെ നാടു തന്നെയാണ് നല്ലത്. ഇനി ഒരിക്കലും എന്റെ നാടു വിട്ടു വിദേശത്ത് പോകാൻ ഞാൻ ആഗ്രഹിക്കില്ല.. കൊറോണയെ പ്രതിരോധിക്കുന്നതിൽ നമ്മുടെ സർക്കാരിന്റെ കാര്യക്ഷമത ലോകപ്രശംസ നേടിയ പത്രവാർത്ത അച്ഛൻ ഉറക്കെ വായിച്ചു കേൾപ്പിച്ചു.. അതു കേട്ട്  മനസ്സ് അഭിമാനത്താൽ നിറഞ്ഞു തൂവി...
ഇന്ദുജ ടി. ജെൻസൻ
10 സി വി.സി.എസ്.എച്ച്.എസ്.എസ്. പുത്തൻവേലിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ