ലോകം മുഴുവൻ പിടിയിലൊതുക്കി
കടന്നു വന്നൊരു വൈറസ്
കോവിഡ് എന്ന മഹാമാരിയെ
ഒന്നായി നിന്ന് തകർക്കേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാലകൊണ്ട് മറക്കേണം
പുറത്ത്പോയി വന്നാലും
കൈകൾ നന്നായി കഴുകേണം
അകലം പാലിച്ചീടേണം നാം
വീട്ടിൽ തന്നെ ഇരിക്കേണം
നാളെ ഒന്നിച്ച് കഴിയാനായ്
ഇന്നൊറ്റപ്പെട്ട് കഴിയേണം
പൊരുതും നമ്മൾ തുരത്തും നമ്മൾ
കൊറോണ എന്ന വൈറസിനെ