ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം/സ്നേഹസ്പർശം

13:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thavidisseri (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്നേഹസ്പർശം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹസ്പർശം

വിപിന്റെ മനസ്സിലൂടെ ഓർമ്മകൾ മിന്നിമറയുകയാണ്.
  'എടീ ....രാജീ.... ,നീ എവിടെ പോയിരിക്കുവാ?എടീ വാടീ ഇവിടെ.’
  'എന്റെ വിപിനേട്ടാ എന്താ ഇങ്ങനെ വിളിച്ചുകൂവുന്നേ?
  ഓ...ഇന്നും കുടിച്ചുകൂത്താടിവന്നിരിക്കയാണല്ലേ?’
 

'നീ എങ്ങോട്ടാടീ പോകുന്നേ? ' 'ഞാൻ കൊച്ചിനു രോഗപ്രതിരോധകുത്തിവെപ്പെടുക്കാൻ പോവുകയാ.’
 ‘ മിണ്ടാതിരിയെടീ നിൻെറയൊരു കുത്തിവെപ്പ്. നീ എവിടെയും പോകേണ്ട.ഈ ഒരു കാരണത്താൽ കൊച്ചിന് ഒന്നും സംഭവിക്കില്ല.

'ഭർത്താവിന്റെ വാശിക്കുമുൻപിൽ അവൾക്കു നിന്നുകൊടുക്കേണ്ടിവന്നു.വർഷങ്ങൾ ഏറെ കഴി‍ഞ്ഞു.രാജിയുടെയും വിപിന്റെയും മകനായ ശ്രീഹരിക്കു കൊറോണ എന്ന മാരകരോഗം പിടിപെട്ടു.വ്യക്തിശുചിത്വവും പരിസരശുചിത്വവുമുണ്ടായിട്ടും സാമൂഹിക അകലം പാലിക്കാനോ ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിക്കാനോ അവൻ തയ്യാറായിരുന്നില്ല.അത്രത്തോളം അച്ഛന്റെ സ്വഭാവദൂഷ്യം അവനെ അലട്ടിക്കൊണ്ടിരുന്നു. തന്നിഷ്ടത്തിൽ ജീവിക്കാൻ തുടങ്ങിയ അവൻ കൂട്ടുകാരൊത്ത്ദൂരദേശയാത്ര ചെയ്തു.അങ്ങനെ അവന്റെ രോഗം ശക്തമായി. ഭാര്യ രാജി പറഞ്ഞു,'നിങ്ങളുടെ സ്വഭാവദൂഷ്യമാണ് അവനെ ഈ തരത്തിൽ എത്തിച്ചത്.ചെറുപ്രായത്തിൽ അവന്റെ താല്പര്യങ്ങളെ പരിഗണിക്കാനോ അവനെ പരിചരിക്കാനോ നിങ്ങൾ തയ്യാറായിരുന്നില്ല.നമ്മുടെ മകന് ആ രോഗത്തിൽ നിന്ന് രക്ഷ നേടാമായിരുന്നു.അതിനെ പ്രതിരോധിക്കാമായിരുന്നു.
 'തന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നോ?.
ഇന്ന് ഞാനെന്റെ തെറ്റ് തിരിച്ചറിയുന്നു. തങ്ങളുടെ മകൻ എന്നന്നേക്കുമായി വിട പറഞ്ഞ വാർത്ത അറി‍ഞ്ഞ നിമിഷം. .രാജി ബോധരഹിതയായി.തന്റെ മാനസികനില തെറ്റി.ഇരുവരും സാധാരണനിലയിലെത്താൻ മാസങ്ങൾ വേണ്ടിവന്നു.കുറ്റബോധം നിറഞ്ഞ മനസ്സിലേക്ക് സ്നേഹകണങ്ങൾ എങ്ങുനിന്നാണ് പറന്നെത്തുന്നത്!.'കുടുംബബന്ധങ്ങൾ എപ്പോഴും ഊഷ്മളമായിരിക്കണം. ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നത് കുുടുംബമാണ്. ചെറുപ്രായത്തിൽ കുട്ടികൾക്കു കൊടുക്കുന്ന സ്നേഹവും പരിചരണവുമാണ് ഭാവികാലത്തിൽ പ്രയോജനപ്രദമാകുന്നത്. "മെല്ലെ കണ്ണുതുറന്ന വിപിൻ ചുറ്റും കണ്ണോടിച്ചു.ആകാശവാണിയിലൂടെ ശിശുരോഗവിദഗ്ദ്ധൻ സംസാരിക്കുകയാണ്.

ARYA T P
9 എ ജി.എച്ച്.എസ്.തവിടിശ്ശേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ