ഹാ !ഇതെന്തു കാലം
മഹാമാരികളുടെ കാലം
മാനവരാശിയുടെ നാശത്തിലേക്കുളള ചുവട് വെപ്പുകളുടെ കാലം
ഇതാ പാരിൽ പടർന്നിരിക്കുന്നു
കൊവിഡ് എന്ന വിപത്ത്
നദിയിലെ നീർജലമെന്ന പോലെ
ലോകം മുഴുവൻ ഇത് പടർന്നിരിക്കുന്നു
എങ്ങും നോക്കാൻ വയ്യ
കണ്ണീരൊലിപ്പിക്കും വികൃതമാം മുഖങ്ങൾ
പട്ടിണിയുടെയും ദാരിദ്രയത്തിന്റെയും പേക്കോലങ്ങൾ
ഒന്നുണ്ട് സമാധാനിക്കാൻ
വീട്ടിലെല്ലാവരും സുഖമായിരിക്കുന്നു എന്നോർത്ത് വെമ്പുന്ന പ്രവാസികൾ
ഒരു പക്ഷേ ധാരാളം ദുരിതങ്ങൾക്കിടയിൽ
നിന്ന് രക്ഷപ്പെടാൻ ഓടിയൊളിച്ചവരാവാം അവർ
ഇത് സാമ്പത്തിക മാന്ദ്യമല്ല ആഗോള മാന്ദ്യമാണെന്ന് വിദഗ്ധർ
കൊവിഡ് സമൂഹത്തെ ബാധിച്ച തിൻമയണെങ്കിലും
അതിനിടയിലും തെളിഞ്ഞ് നിൽക്കുന്നു
ചില നൻമ തൻദീപങ്ങൾ
ഒന്നോർത്താൽ സന്തോഷമുണ്ട്
ഇന്നില്ലാ സമൂഹത്തിൽ വലിയവനും ചെറിയവനും
എല്ലാവരും സമൻമാർ
മഹാമാരിയാണെങ്കിലും
ഇവിടെയും വിടരുന്ന
അതിജീവനത്തിൻ മൊട്ടുകൾ
കൂപ്പുകൈയേകുന്നു ഞാൻ
മനുഷ്യനൻമയ്ക്കായ് വർത്തിക്കും മാലാഖമാർക്ക് മുന്നിൽ
ഇതൊരു ഓർമപ്പെടുത്തലാണ്
എന്താണ് മനുഷ്യനെന്ന
ഓർമപ്പെടുത്തൽ
എന്താണ് മനുഷ്യത്വമെന്ന ഓർമപ്പെടുത്തൽ
ഇത് കാലമാണ്
തിരിച്ചറിവുകളുടെ കാലം
അതിജീവനത്തിെൻഠ കാലം