ജി.എച്ച്.എസ്.എസ്. കരിമ്പ/അക്ഷരവൃക്ഷം/ഇത് അല്പം സ്പെഷ്യലാ...... സൂക്ഷിച്ചോ......

13:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveenkc (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇത് അല്പം സ്പെഷ്യലാ...... സൂക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത് അല്പം സ്പെഷ്യലാ...... സൂക്ഷിച്ചോ......
 എയ്ഡ്‌സ്, ക്ഷയം, കുഷ്ഠരോഗം പോലുള്ള അസുഖങ്ങൾ പണ്ടു മുതൽക്കേ ഉണ്ടായിരുന്നു എന്നാൽ ആരോഗ്യ രംഗത്തെ  പുത്തൻ കണ്ടുപിടുത്തങ്ങളും  ശ്രദ്ധയും  ആരോഗ്യ പരിപാലനവും മെച്ചപ്പെട്ട ജീവിതനിലവാരവും പുലർത്തുന്നതിനാൽ അവയൊക്കെ തന്നെ ഏറെക്കുറെ തുടച്ചുനീക്കാനും  ആരോഗ്യ രംഗത്ത് അന്താരാഷ്ട്ര തലത്തിൽ സാധ്യമായിട്ടുണ്ട്.  എങ്കിലും  ഈ  ആധുനിക  കാലഘട്ടത്തിൽ  നിപ്പ, എബോള തുടങ്ങിയ  പകർച്ചവ്യാധികൾ ഭൂമുഖത്തു പ്രത്യക്ഷമായിത്തുടങ്ങി. കുറച്ചു മാസങ്ങളായി കോവിഡ് -19എന്ന കൊറോണ  വൈറസ് ഡിസീസ് 2019 ലോക ജനതയെ തന്നെ  ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്  ചൈനയിലെ ഹുബൈ  പ്രവിശ്യയുടെ തലസ്ഥാനമായ  വുഹാനിൽ 2019 നവംബറിലാണ് കോവിഡ്- 19ആദ്യമായി റിപ്പോർട്ട്‌ ചെയ്തത്. കൊറോണ വൈറസ് കുടുംബത്തിൽ  ഉൾപ്പെടുന്ന കോറോണവൈറസ് 1939കളിൽ തിരിച്ചറിഞ്ഞിരുന്നു. സാധാരണ  കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന ജലദോഷത്തിനും  ന്യൂമോണിയക്കും കാരണമാകുന്ന കൊറോണ വൈറസിന്റെ ജനിതകഘടനയിൽ  മാറ്റം വന്ന കോവിഡ് -19 ഓരോ നിമിഷവും നൂറുകണക്കിന് ജനങ്ങളുടെ ജീവൻ  കവർന്നെടുക്കുകയാണ്.  . രാജ്യങ്ങളിലേക്കു അതിവേഗം  പകർന്നു കൊണ്ടിരിക്കുന്ന കോവിഡ് -19 എന്ന ഈ പാൻഡെമിക്  ഡിസീസിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കുവാൻ  ഇതുവരെ  കഴിഞ്ഞിട്ടില്ല.  മാത്രവുമല്ല രോഗികളെ ചികിൽസിക്കുന്ന ഡോക്ടർ മാർക്കും നഴ്‌സുമാർക്കും വരെ രോഗം  പടരുന്നതും അവരെ മരണത്തിലേക് നയിക്കുകയും  ചെയ്യുന്നത്  ശോചനീയമാണ് . 
                    രോഗം  പൊട്ടിപൊറപ്പെട്ട  ചൈനയിൽ  പതിനായിരക്കണക്കിന്  ആളുകളുടെ ജീവനെടുത്തു  സാമ്പത്തിക രംഗത്തു  വൻ ഇടിവും  സമ്മാനിച്ച്  കൊറോണ എന്ന മഹാമാരി  ഇന്ത്യയും അമേരിക്കയും  കൂടാതെ  യൂറോപ്യൻ രാജ്യങ്ങളിലേക്കും  ആഫ്രിക്കൻ രാജ്യങ്ങളിലേക്കും  പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ് . ഇന്ത്യയിൽ  ആദ്യമായി  കേരളത്തിലെ  ത്രിശ്ശൂരിലാണ്  കൊറോണ  റിപ്പോർട്ട്‌  ചെയ്തതെങ്കിലും   അയൽ   സംസ്ഥാനങ്ങളായ  തമിഴ്നാട് , കർണാടക , മഹാരാഷ്ട്ര  എന്നീ  സംസ്ഥാനങ്ങളിൽ  ദിവസങ്ങൾക്കകം തന്നെ  കൊറോണ  എത്തിപ്പെട്ടു. മറ്റുരാജ്യങ്ങളെ താരതമ്യം  ചെയ്തു നോക്കുമ്പോൾ  സമൂഹവ്യാപനത്തിലൂടെ  ഇന്ത്യയിൽ  രോഗം  പടരുന്നത്   കുറവാണ്  എന്നത് ആശ്വാസകരമായ  ഒന്നാണ്. വിദേശികളും  പ്രവാസികളും  വിനോദ സഞ്ചാരത്തിനും  ബിസ്സിനെസ്സ്  ആവശ്യങ്ങൾക്കായും  രാജ്യാതിർത്തികൾ  കടന്നുള്ള  സഞ്ചാരം  കൊറോണ  എന്ന മഹാമാരി  നമ്മുടെ നാട്ടിലെത്തുന്നതിനും  കാരണമായി.
           അതി ശക്തമായ  നടപടികളാണ്  ഇന്ത്യയിൽ  കോറോണയെ ചെറുക്കൻ  സ്വീകരിച്ചിരിക്കുന്നത്. പ്രത്യേകിച്ചും  കേരളത്തിൽ പൂർണമായും  പൊതുജന സമ്പർക്കം  നിരോധിക്കാനായി സർക്കാർ  രണ്ടാം ഘട്ട  lockdown പ്രഖ്യാപനവുമായി  മുന്നിട്ട്  ഇറങ്ങിയിരിക്കുകയാണ്. ആരോഗ്യ പ്രവർത്തകരും  പോലീസുകാരും  ഈ  lockdown കാലത്ത്  നടത്തുന്ന  സേവനം  എത്ര  അഭിനന്ദിച്ചാലും  മതിയാകാത്തതാണ്.  കേരളത്തിലെ താഴ്ന്ന  മരണ നിരക്കും  രോഗ പകർച്ചയും  ഇന്ന്  ലോക രാഷ്ട്രങ്ങൾക്കിടയിൽ മാതൃകയാവുകയും  ലോകാരോഗ്യ സംഘടനയുടെ  പ്രശംസ  പിടിച്ചു പറ്റുകയും  ചെയ്തിരിക്കുന്നു. 
                    മറ്റൊരു  പ്രധാന  വിഷയമെന്തെന്നാൽ  ലോക സമ്പദ് വ്യവസ്ഥയുടെ വൻ  ഇടിവാണ്. അമേരിക്ക, സ്പെയിൻ, ഇറ്റലി, ജെർമനി  തുടങ്ങിയ  സാമ്പത്തിക  ശക്തികളുടെ  വൻ  തകർച്ചക്ക് ഈ  മഹാമാരി  കരണമായിരിക്കുകയാണ്.  ലോകത്താകമാനം  മരണം  ഒന്നര  ലക്ഷത്തിലേക്  എത്തുകയാണ്.  രോഗികളുടെ എണ്ണം പതിനഞ്ചു ലക്ഷത്തിലേക്കും... 24 മണിക്കൂറിനകം 2000തിലധികം  രോഗികൾ  മരിച്ചു കൊണ്ട്  അമേരിക്ക  റെക്കോർഡ്  നേടിയിരിക്കയാണ്.  പ്രവാസികൾ വിദേശത്തു  കൊറോണ  ബാധിച്ചു  മരിക്കുമ്പോൾ കേരളത്തിൽ വിദേശികൾ  രോഗം  മാറി  കേരളത്തോട്  നന്ദി  അറിയിക്കുന്ന  കാഴ്ചയും നമ്മൾ  കണ്ടതാണ്. അതേ സമയം കൂലി പണിക്കാരുടെയും അന്യ സംസ്ഥാന  തൊഴിലാളികളുടെയും  അവസ്ഥ വളരെ  ദയനീയമാണ്. കൈകളിൽ മിച്ചം  ഒന്നുമില്ലാത്തതും  ദിവസ വേതനത്തിന്  വഴിയില്ലാത്തവരും  എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി  നിൽക്കുകയാണ് ഈ  lockdown ഘട്ടത്തിൽ.  അതേ  സമയം സർക്കാരിന്റെ  നിർദ്ദേശങ്ങൾ  ലങ്കിച്ചു റോഡിലിറങ്ങുന്ന ജനങ്ങൾ പൊതുപ്രവർത്തകർക്  തലവേദനയാവുകയാണ്.  കോറോണയെന്ന  മഹാമാരിയെ  ചെറുക്കാൻ  ഇനിയുള്ള  കുറച്ചു  ദിവസങ്ങളെങ്കിലും  നമ്മൾ ഓരോരുത്തരും  വീട്ടിൽ  ഇരുന്നു സഹകരിക്കാം............ പ്രാർത്ഥിക്കാം  നല്ലൊരു  നാളെക്കായി............  STAY HOME STAY SAFE
SAJNA.K. B
9A ജി.എച്ച്.എസ്.എസ്.കരിമ്പ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം