13:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48525(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരു മരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കുരു മണ്ണിൽ നട്ടുനനച്ചാൽ
ഒരു മരമായീടും
ആ മരമൊരു വൻമരമായാൽ
തണലായ് തീർന്നീടും
ആ മരമരുളും തണലിൽ
ഭൂമി തണുത്തീടും
ഓമൽ പറവകളായിരമായിര-
മാഗതരായ് പാടും.
ആ മരമരുളും കുളിരിൽ ചെടികൾ
നൃത്തം ചെയ്തീടും
കാറ്റും മഴയും വെയിലും മഞ്ഞും
കൂട്ടിനണഞ്ഞീടും
ഒരു കുരു മണ്ണിൽ നട്ടുനനച്ചാൽ
ഒരു മരമായീടും
ആ മരമൊരു വൻമരമായാൽ
തണലായ് തീർന്നീടും