എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ

13:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രതീക്ഷ | color=2 }} <center> <poem> ഈ മഹാമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ

ഈ മഹാമാരിതൻ പ്രളയത്തിനപ്പുറം
ഒരു നൽദിനം വന്നു ദിച്ചിടുമ്പോൾ
അന്നു നാം കാണുന്ന പൊൻപുലരിക്കെത്ര
സൗന്ദര്യമാകുമെന്നോർക്കുക നാം....
മനസ്സിൻ കവാടങ്ങൾ മെല്ലെ തുറന്നു നാം
സ്വപ്നങ്ങൾ തൻ കൂടൊരുക്കി വയ്ക്കേ
അന്നേക്കു നാമിന്നു കരുതി വച്ചീടുക വൈറസു കവരാത്ത നന്മകളെ....

അഭിരാം ബി
8 L എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത