ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/ജലം ജീവജലം
ജലം ജീവജലം
ജീവൻ്റെ ആധാരം ജലമാണ്. ജലമില്ലെങ്കിൽ ജീവനില്ല ഈ സത്യം നമുക്കെല്ലാമറിയാമെങ്കിലും നമ്മളിൽ എത്ര പേർ ജലസംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട് ?.ജലം ദുർവിനിയോഗം ചെയ്യാനാണെങ്കിൽ നാം ഓരോരുത്തരും മുന്നിലാണ്.മാർച്ച് 22 ലോക ജല ദിനം നാം കെങ്കേമമായി ആഘോഷിക്കും? കേവലം ഒരു ദിനാചരണത്തിൽ ഒതുക്കി തീർക്കേണ്ടതാണോ ജലസംരക്ഷണം ? ഓരോ വർഷവും ഭൂമിയിൽ ചൂട് കൂടുന്നു. സൂര്യാതപം എന്ന വാക്ക് ഏറെ പരിചിതം. മരങ്ങൾ വെട്ടിമുറിച്ച് കാശാക്കി മഴയില്ലാതാക്കി' പ്ലാസ്റ്റിക് മണ്ണിലിട്ട് മൂടി.എന്നിട്ടും മതിയായില്ല ഓരോരോ കാരണങ്ങൾ കണ്ടെത്തി ഭൂമിയെ ക്രൂശിക്കുന്നു. ഭൂമിയിൽ ഏഴ് സമുദ്രങ്ങളും ധാരാളം കായലുകളും നമുക്കുണ്ട്. പക്ഷേ അവയൊന്നും കുടിവെള്ളമല്ല. അതിനാൽ ജലസംരക്ഷണ പ്രവർത്തനങ്ങളിൽ നമുക്ക് അണിചേരാം.കുടിവെള്ളത്തിനായി അലയാത്ത ഒരു നല്ല നാളേക്ക് വേണ്ടി!
|