ഭീതി പരക്കുന്നു ......
ഭയാനകമാകുന്നു..........
വീണ്ടുമൊരു മഹാമാരി
ഭികരനാകുന്ന വിനാശകാരൻ.
കൊറോണയെന്ന നാശകാരി ....
താണ്ഡവ ന ട നം ആടുന്ന വേളയിൽ
ഭൂലോകമാകെ വിറകൊണ്ടു നിൽക്കുന്നു
പ്രാണനായ് കേഴുന്നു മർത്യ കുലം
മാനുഷരെല്ലാരും ഒന്നെന്ന് ഓർമിപ്പാൻ വന്നൊരു സൂചകമോ
അതോ മർത്യരെ തുടച്ചു നീക്കും മഹാമാരിയോ
ആഘോഷമില്ലാതെ ആർഭാടമില്ലാതെ
ഇങ്ങനെയും ജീവിക്കാം എന്നു പഠിപ്പിച്ചു
കൊറോണയെന്ന ഞാൻ
എന്നെ തുരത്തിടാം നിങ്ങൾ ഒരുമിച്ചാൽ
ഇപ്പോൾ നിങ്ങൾ സാമൂഹിക അകലം പാലിച്ചാൽ
പിന്നീട് നിങ്ങൾക്ക് ഒന്നായിരുന്നിടാം
കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകേണം
പുറത്തു പോവുമ്പോൾ മാസ് കു ധരിക്കേണം
നിയമങ്ങൾ നിങ്ങൾ കൃത്യമായി പാലിച്ചാൽ.
വരുകില്ല ഞാൻ നിൻ ചാരെ ഒരിക്കലും വരികില്ല.