നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/മായ
മായ
പട്ടണത്തിൽ നിന്നും വളരെ മാറി ഗ്രാമത്തിലെ ഒരു ചെറിയ വായനശാലയ്ക്കു സമീപമാണ് മായ താമസിച്ചിരുന്നത്. ചെറിയ ഒരു ഓട് മേഞ്ഞ വീടായിരുന്നു മായയുടേത്. അച്ഛനും അമ്മയും രണ്ട് കുഞ്ഞനുജത്തിമാരും അടങ്ങുന്നതായിരുന്നു മായയുടെ കുടുംബം. പട്ടണത്തിലെ ചെറിയ ഒരു വ്യാപാര സ്ഥാപനത്തിൽ കുറഞ്ഞ ശമ്പള നിരക്കിൽ ആണ് മായയുടെ അച്ഛൻ ജോലി ചെയ്തിരുന്നത്.പട്ടണത്തിലെ തന്നെ ഒരു ടെക്സ്റ്റേഴ്സ് കടയിൽ കുറഞ്ഞ വേദനത്തിലാണ് മായയും ജോലി ചെയ്തിരുന്നത്. തനിക്കും തന്റെ അച്ഛനും കിട്ടുന്ന തുച്ചമായ വേദനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. വീട്ടിലാണെങ്കിൽ പറയത്തക്ക സൗകര്യങ്ങളൊന്നും തന്നെ ഇല്ല. തനിക്കും തന്റെ അച്ഛനും കിട്ടുന്ന തുച്ചമായ വരുമാനത്തിൽ നിന്നാണ് വീട്ടു ചിലവുകളും അനിയത്തിമാരുടെ വിദ്യാഭ്യാസവും മറ്റും കഴിച്ചിരുന്നത്.നല്ല പോലെ പഠിക്കുന്ന മായയ്ക്ക് തുടർന്നു പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നിട്ടു പോലും എസ് .എസ്.എൽ.സി യോടെ പഠനം നിർത്തി. മറ്റു കുട്ടികൾ കോളേജിലേക്ക് പോകുന്നത് മായ ഏറെ കൊതിയോടെ നോക്കി നിൽക്കുമായിരുന്നു. ഗ്രാമത്തിൽ നിന്നും പട്ടണത്തിലേക്കുള്ള ബസ്സ് വളരെ കുറവാണ് ഏട്ട് മണിക്ക് കൃത്യമായി ബസ്സ് സ്റ്റോപ്പിൽ പോയി നിന്നാലെ ബസ്സ് കിട്ടൂ. എങ്കിലെ ഒൻമ്പത് മണിക്ക് ക്ഷോപ്പിൽ എത്തുകയുള്ളു അഥവാ അഞ്ച് മിനിറ്റ് വൈകിയാൽ കട ഉടമയുടെ ചീത്ത വേറെ കേൾക്കണം.ആകെയുള്ള ആശ്വാസം തന്റെ സഹപ്രവർത്തകരുമൊപ്പമുള്ള കൂട്ടുകെട്ടും പിന്നെ പലതരത്തിലുള്ള ആളുകളെ കാണാനും ആളുകളുടെ പലതരത്തിലുള്ള സ്വഭാവരീതികളും മനസ്സിലാക്കാൻ കഴിയുക എന്നതായിരുന്നു. അങ്ങനെ കഴിഞ്ഞു പോകുന്നതിനിടയിലാണ് ഞെട്ടിക്കുന്ന ഒരു സത്യം മായയും അവളുടെ അച്ഛനും അറിയുന്നത് ഷോപ്പിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടെ പെട്ടന്ന് വീട്ടിലേക്ക് വരണം എന്നു പറഞ്ഞു കൊണ്ടാണ് തൊട്ടടുത്ത വീട്ടിലെ ചേച്ചി വിളിച്ചത്. വീട്ടിലെത്തിയ മായ കാണുന്നത് നെഞ്ചുവേദന കൊണ്ടു പുളയുന്ന അമ്മയെയാണ് പെട്ടന്ന് ഒരു ഓട്ടോ വിളിച്ച് ആശുപത്രിയിൽ എത്തിച്ചു. നിരവധി ടെസ്റ്റുകൾക്കൊടുവിലാണ് ഡോക്ടർ വിധി എഴുതിയത് മായയുടെ അമ്മയുടെ ഹൃദയത്തിന്റെ വാൾവിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ട് എത്രയും പെട്ടന്ന് ഒരു വലിയ സർജറി ചെയ്തില്ലെങ്കിൽ അവളുടെ അമ്മയുടെ ജീവൻ തന്നെ നഷ്ടപ്പെട്ടു പോയേക്കാം. ഓപ്പറേഷൻ ചെയ്യാൻ വലിയ ഒരു തുക തന്നെ വേണം അതിന് അവർ രണ്ടു പേരും എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല. നല്ലവരായ നാട്ടുകാരുടെ സഹായം കൊണ്ടും നിരവധി പേരോട് പണം പലിശയ്ക്ക് വാങ്ങിയും മായയുടെ അമ്മയുടെ ഓപ്പറേഷൻ വലിയ ബുദ്ധിമുട്ടുകളൊന്നും കൂട്ടാതെ നടന്നു. എന്നും പലിശക്കാരുടെ പണം തിരികെ ചോദിച്ചു കൊണ്ടുവരുന്നവരോട് അവധി പറഞ്ഞ് പറഞ്ഞ് അച്ഛൻ മടുത്തു. മായയെ കണ്ടാൽ ഇപ്പോഴാരും സംസാരിക്കുക പോലും ഇല്ല ഇനി തങ്ങളോടെങ്ങാൻ പണം കടം ചോദിച്ചാലോ എന്ന ഭയമായിരിക്കും അതിനുള്ള കാരണം. ഓരോ ദിവസവും തന്റെ ശമ്പള ദിവസവും പ്രതീക്ഷിച്ച് എണ്ണി എണ്ണി കഴിയുകയായിരുന്നു മായ മാർച്ച് 15 എനി 15 ദിവസം കൂടി ജോലിക്ക് പോയാൽ ഏപ്രിൽ 10 ആകുമ്പോഴേക്കും വിഷു വിന്റെ ബോണസോടുകൂടിയുള്ള ശംബളം പ്രതീക്ഷിച്ചായിരുന്നു മായ ഷോപ്പിൽ പോയിരുന്നത്. അന്ന് ഷോപ്പിൽ നിന്ന് തിരിച്ചെത്തിയ മായ വീട്ടിലെത്തിയ വിരുന്നുകാരായ തന്റെ അമ്മയുടെ അനിയത്തിയെയും അവരുടെ മക്കളെയും കണ്ട് ഏറെ സന്തോഷിച്ചു. അവരുമായി ഓരോ കാര്യങ്ങളും സംസാരിച്ചിരിക്കുന്നതിനിടയിലാണ് അച്ഛൻ ജോലി കഴിഞ്ഞു വന്ന് പറയുന്നത് കൊറോണ എന്ന മാരക അസുഖത്തെ തുടർന്ന് നാളെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ദിവസത്തേക്കല്ലെ എന്ന ആശ്വാസത്തോടെ ഇരിക്കുമ്പോഴാണ് മായ ഞെട്ടിക്കുന്ന ആ വാർത്ത അറിയുന്നത് ലോക്ക് ഡൗൺ ഒരുമാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നു. വീട്ടിലാണെങ്കിൽ അതിഥികളും അവർക്ക് പോകാനും ഒരു മാർഗ്ഗവുമില്ല. വീട്ടു ചിലവുകൾക്കും മറ്റും ഇനി പൈസ എവിടെ നിന്നു കിട്ടും രണ്ട് മൂന്ന് ദിവസം ലോക്ക് ഡൗണിനെ തുടർന്ന് കാര്യമായ ബുദ്ധിമുട്ടുകളൊന്നും കൂടാതെ കടന്നു പോയി, പിന്നീടുള്ള ദിവസങ്ങളിൽ തൊട്ടയൽവക്കത്തുള്ളവരുടെ സഹായങ്ങൾ കൊണ്ടും കുറച്ച് ദിവസങ്ങൾക്കൂടി കടന്നു പോയി, വീട്ടിൽ കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറികളും തീർന്നു. അങ്ങനെയിരിക്കെ സാധനങ്ങളുടെ ക്ഷാമം മൂലം പട്ടണത്തിലേക്ക് പോയ അച്ഛനെ പോലീസുകാർ ക്രൂരമായി മർദ്ദിച്ചു. ഇത് കണ്ട് മായയുടെ മനസ് വല്ലാതെ വേദനിച്ചു. പലിശയ്ക്ക് കടം വാങ്ങിയവരോടുള്ള പണം എങ്ങനെ തിരികെ കൊടുക്കും പലിശയും പലിശയുടെ പലിശയും അടക്കം ഒരു ഭീമമായ തുക തന്നെ അവർക്ക് തിരികെ കൊടുക്കേണ്ടി വരും.തന്റെ അമ്മയ്ക്കുള്ള മരുന്നും മറ്റും എങ്ങനെ വാങ്ങും? അനിയത്തിമാരുടെ വിശപ്പ് എത്രനാൾ എനിക്ക് പിടിച്ചു നിർത്താൻ കഴിയും? ജോലിക്കു പോയി കൊണ്ടിരുന്ന മായ ഒരു ദിവസമെങ്കിലും തനിക്ക് ലീവ് കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചിരുന്നു. എന്നാൽ ഇങ്ങനെ ഒരു അവധിയിൽ മായയ്ക്ക് മനസ്സ് കൊണ്ട് ഒട്ടും സന്തോഷിക്കാനായില്ല നാളയെക്കുറിച്ചുള്ള ആകുലതകളായിരുന്നു മനസ്സുനിറയെ. വെറുതെ വീട്ടിലിരുന്നപ്പോൾ പുറമെ കണ്ട കാഴ്ച്ച വളരെ മനോഹരമായിരുന്നു. പക്ഷികളും, മൃഗങ്ങളുമെല്ലാം സ്വതന്ത്രമായി സഞ്ചരിക്കുന്നു. വാഹനങ്ങളുടെ ശബ്ദമൊന്നുമില്ലാത്തതിനാലാവാം പക്ഷികളുടെ മനോഹരമായ ശബ്ദം മായയ്ക്ക് വളരെ ആശ്വാസമായി തോന്നി. അവരെ കൂട്ടിലിട്ടു വളർത്തിയ തങ്ങളിപ്പോൾ കൂട്ടിലകപ്പെട്ടിരിക്കുന്നു. ചെറിയ ഒരണുവിനെ ഭയന്ന് വീടിനുള്ളിൽ ഒളിച്ചിരിക്കാൻ നിർബദ്ധിതരാകുന്നു. ഓരോരുത്തരും തന്റെ ജീവനുവേണ്ടി ദൈവത്തോട് യാചിക്കുന്നു. ഇപ്പോൾ സമ്പന്നനും, ദരിദ്രനും ഒരു പോലെ. രാഷ്ട്രീയവും, മതവുമെല്ലാം കൊറോണ എന്ന ഒരു അണുവിനു മുന്നിൽ പകച്ചു നിൽക്കുന്നു. അപ്പുറത്തെ വീട്ടിലെ സീത ചേച്ചിയുടെ ഭർത്താവ് എന്നും മദ്യപിച്ച് അടിയുണ്ടാക്കുമായിരുന്നു ഇപ്പോൾ അവിടെ എന്തെന്നില്ലാത്ത ശാന്തത. സീത ചേച്ചിയുടെ ഭർത്താവ് തന്റെ മക്കളോടും, സീതചേച്ചിയോടും കൂടി വിവിധ തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കാഴ്ച്ച മായയ്ക്ക് അവിടെ കാണാൻ കഴിഞ്ഞു . ഇങ്ങനെ സംഭവബഹുലമായ ഓരോ ദിനങ്ങൾ കടന്നു പോയി. അപ്പോഴാണ് ജില്ലയിൽ 10 പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ച വിവരം മായ റേഡിയോവഴി അറിയുന്നത്. അതു കാരണം ലോക്ക് ഡൗൺ രണ്ട് ആഴ്ച്ചകൂടി നീളും. എനി എങ്ങനെ തന്റെ കുടുംബം മുന്നോട്ട് നീങ്ങും ?ആകെയുള്ള ആശ്വാസം സർക്കാറിന്റെ വിവിധ തരത്തിലുള്ള ആനുകൂല്യങ്ങൾ മാത്രമായിരുന്നു. എങ്കിലും മായ ഉള്ളതുകൊണ്ട് സംതൃപ്ത്തിയോടെ സാമൂഹിക അകലം പാലിച്ച് വീട്ടിൽ തന്നെ കഴിച്ചുകൂട്ടി.ഓരോന്ന് ചിന്തിച്ച് മായ രോഗവിമുക്തമായ ഒരു നാളയെ സ്വപ്നം കണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു.
|