അമ്മയാണെൻ പ്രകൃതി ഹൃദയത്തിൻ തുടിപ്പാണെൻ പ്രകൃതി മരങ്ങളാലും ജീവജാലകളാലും ചുറ്റിക്കിടക്കുന്ന സ്നേഹമാണെൻ പ്രകൃതി . വിചിത്ര പക്ഷിച്ചിറകിൻ മഴവില്ലാർന്ന ശാഖികൾതൻ കാന്തിയാൽ നിറഞ്ഞതാണെൻ പ്രകൃതി. കളകളാരവത്താൽ തുള്ളിക്കളിക്കുന്ന നദിയുടെ വർണ്ണചിറകാണെൻ പ്രകൃതി. മധുരമാം ഗീതത്തിൻ തെളിഞ്ഞോളങ്ങൾ തൻ മൂളിപ്പാട്ടുമായ് പോകുമാറുകൾ പച്ചപറവതാനി വിരിച്ചതു പോലുള്ള പുൽമേടുകളും . പീലിനിവർത്തിനിന്നാടുള്ള കേരമരതക തോപ്പുകളും . എന്നുമെൻ പ്രകൃതിയുടെ ഏഴഴകാണ്, പ്രകൃതി എന്നുമെന്നും എൻ അമ്മയാണ്....