അമ്മയാണെൻ പ്രകൃതി
ഹൃദയത്തിൻ തുടിപ്പാണെൻ പ്രകൃതി
മരങ്ങളാലും ജീവജാലകളാലും
ചുറ്റിക്കിടക്കുന്ന സ്നേഹമാണെൻ പ്രകൃതി .
വിചിത്ര പക്ഷിച്ചിറകിൻ മഴവില്ലാർന്ന ശാഖികൾതൻ
കാന്തിയാൽ നിറഞ്ഞതാണെൻ പ്രകൃതി.
കളകളാരവത്താൽ തുള്ളിക്കളിക്കുന്ന
നദിയുടെ വർണ്ണചിറകാണെൻ പ്രകൃതി.
മധുരമാം ഗീതത്തിൻ തെളിഞ്ഞോളങ്ങൾ തൻ
മൂളിപ്പാട്ടുമായ് പോകുമാറുകൾ
പച്ചപറവതാനി വിരിച്ചതു പോലുള്ള പുൽമേടുകളും .
പീലിനിവർത്തിനിന്നാടുള്ള കേരമരതക തോപ്പുകളും .
എന്നുമെൻ പ്രകൃതിയുടെ ഏഴഴകാണ്,
പ്രകൃതി എന്നുമെന്നും എൻ അമ്മയാണ്....