12:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nochathss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഇന്നലെ വന്ന കൊറോണ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാവിലത്തെ ചായകഴിഞ്ഞു
ടീവി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം
തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ
വിളിച്ചുണർത്തി ചൂട്
ചായ കൊടുക്കുമെന്നും
ഉച്ചഭക്ഷണം കഴിഞ്ഞൊന്ന് മയങ്ങുമെന്നും
പറമ്പിൽ ചെമ്പരത്തിയും
തൊട്ടാവാടി പൂക്കളും ഉണ്ടെന്നും
മുറ്റത്തെ മരത്തണൽ
ഉമ്മറത്തിണ്ണയിലെ കസേരയോട് കുശലം പറയുമെന്നും
അഞ്ചുമണിയുടെ വെയിൽ
ഭക്ഷണ മേശപ്പുറത്ത്
വിരി ഇടും എന്നും
കാട്ടിത്തന്നത് ഇന്നലെ വന്ന കൊറോണയാണ്.