രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി/അക്ഷരവൃക്ഷം/മഹാമാരിയിൽ ഒന്നായ മനുഷ്യൻ
മഹാമാരിയിൽ ഒന്നായ മനുഷ്യൻ മഹാമാരിയിൽ ഒന്നായ മനുഷ്യൻ
സന്ധ്യ മയങ്ങി ഇരിക്കുന്നു സമയം ആറുമണി, എല്ലാ വീടുകളിലും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനമാണ് മുഴങ്ങിക്കേൾക്കുന്നത്. അദ്ദേഹം ആകെ 40 ദിവസത്തേക്ക് ലോകം പ്രഖ്യാപിച്ചു. അപ്പോഴേക്കും ഉണ്ണിക്കുട്ടൻ കരയാൻ തുടങ്ങി. എന്തിനാണ് നീ കരയുന്നത് എന്ന് അവന്റെ ചേച്ചി ചോദിച്ചു. വിതുമ്പിക്കൊണ്ട് അവൻ പറഞ്ഞു ഞാൻ ഇനി എങ്ങനെ കൂട്ടുകാരോടൊത്ത് പുറത്തേക്ക് പോയി കളിക്കും, എനിക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല. പെട്ടെന്ന് ഒരു ശബ്ദം കേട്ടു, എന്താ അവിടെ ഒരു ബഹളം, ചിന്നു പറഞ്ഞു അത് ഉണ്ണി കുട്ടൻ എന്നോട് സങ്കടം പറയുകയാണ്, ലോക ഡൗൺ കഴിയാതെ അവന് പുറത്തേക്ക് പോയി കളിക്കാൻ കഴിയുകയില്ലല്ലോ മുത്തശ്ശി, മൂന്നിലധികം ആളുകൾ കൂടുന്നിടത്ത് പോകാൻ പാടില്ല. പിന്നെ കല്യാണം മരണം മറ്റു ചടങ്ങുകൾ അതിനെല്ലാം വളരെക്കുറച്ച് ആളുകൾ മാത്രമേ പങ്കെടുക്കാവു. അങ്ങനെ അങ്ങനെ കുറച്ച് അധികം നിബന്ധനകൾ. അല്ല ചിന്നു അപ്പോൾ ഡോക്ടർമാരും നഴ്സുമാരുമോ? അതാ മുത്തശ്ശി കഷ്ടം അവര് മാത്രമേ നമുക്ക് വേണ്ടി നമ്മുടെ ഓരോരുത്തരുടെയും ജീവനു വേണ്ടി രാപ്പകലില്ലാതെ ജോലി ചെയ്യുന്നത്. ഈ അവസ്ഥയിലാണ് അവരുടെ വില നാം മനസ്സിലാക്കുന്നത്. ഓരോ രാജ്യങ്ങളിലും പതിനായിരങ്ങളാണ് ഈ ലോകത്തോട് വിട പറയുന്നത്. വളരെ കഷ്ടം അല്ലേ മോളെ ഈ അവസ്ഥ.. അതെ മുത്തശ്ശി പക്ഷേ സർക്കാരും ആരോഗ്യ പ്രവർത്തകരും നമുക്ക് വേണ്ടി നമ്മുടെ ജീവന് വേണ്ടി പ്രവർത്തിക്കുന്നു... എല്ലാ ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥന്മാർക്കും നമ്മുടെ സർക്കാറിനും ഒരു ബിഗ് സല്യൂട്ട്...
മൺമറഞ്ഞുപോയ കൃഷിയെ നമുക്ക് വീണ്ടും ഒന്നുകൂടി പൊടിതട്ടി എടുക്കാം, ഈ കൊറോണ കാലം നമുക്ക് വീട്ടിലിരിക്കുന്ന സമയം പ്രകൃതിയോട് സൗഹൃദം പുലർത്താൻ ആയി മാറ്റി വയ്ക്കാം
" ഭയമല്ല ജാഗ്രതയാണ് വേണ്ടത്"
സാങ്കേതിക പരിശോധന - DEV തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |