ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരൻറ കഥകഴിച്ചിടും
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്ന് ഈ വിപത്തകറ്റിടും വരെ
സോപ്പുകൊണ്ട് കൈ കഴുകിടും ഇടക്കിടെ
തൂവാല കൊണ്ട് മുഖം മറച്ചിടും
കൂട്ടമായി ഒത്തുചേരൽ നിർത്തിടും
ആ കൊടും ഭീകരനെ തുരുത്തിടുവാൻ
രോഗമുളള രാജ്യവും രോഗിയുളള ദേശവും
പോകരുത് പോകരുത് അവിടെ നാം ഒരിക്കലും
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരൻറ കഥ കഴിച്ചിടും