പുറത്തുപോയി തിരിച്ചുവന്നാൽ
കൈ കഴുകണം പിന്നെ കാൽ കഴുകണം
ചുമച്ചു തുമ്മാൻ വരുന്നുവെങ്കിൽ മുഖം മറക്കണം
നീണ്ട വളരും നഖങ്ങൾ ഓരോന്നും മുറിച്ചു മാറ്റണം
പിന്നെ പല്ലിന് ബലവും വൃത്തിയും ഏകാൻ പല്ലു തേക്കണം
ദിവസംതോറും രണ്ടുനേരം പല്ല് തേക്കണം
രാവിലെ എന്നും എണീറ്റു കഴിഞ്ഞാൽ കുളിച്ചിടേണം
രോഗങ്ങളെ അകറ്റാൻ ചൂടുവെള്ളം കുടിച്ചിടേണം
കൂട്ടുകാരെ നമ്മൾ ഒന്നായി പൊരുതീടാം വൃത്തിഹീന ജീവിതത്തെ.